മാവോയിസ്റ്റിന്റെ മരണം സ്ഥിരീകരിച്ച് വയനാട് ജില്ലാ പോലീസ് മേധാവി. : വ്യാജ ഏറ്റുമുട്ടലെന്ന് പോരാട്ടം സംസ്ഥാന കൺവീനർ .

കൽപ്പറ്റ : വയനാട് ബാണാസുരൻ മലയിൽ മാവോയിസ്റ്റിന്റെ
മരണം സ്ഥിരീകരിച്ച് വയനാട് എസ് പി .
മാവോയിസ്റ്റ് സംഘത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നെന്നും വയനാട് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി . കൊല്ലപ്പെട്ടത് 45 വയസുള്ള തമിഴ്നാട് സ്വദേശിയെന്ന് സൂചനയുണ്ട്.
.
. മാവോയിസ്റ്റുകൾ ആദ്യം തണ്ടർബോൾട്ടിനെ ആക്രമിക്കാൻ ശ്രമിച്ചു.
അതേ തുടർന്ന് വെടിവെപ്പുണ്ടായി
സംഘത്തിലുണ്ടായിരുന്ന അഞ്ച് പേർ ചിതറിയോടിയെന്നും ജില്ലാ പോലീസ് മേധാവി . ഒരു മാവോയിസ്റ്റിന് പരിക്കേറ്റതായി വിവരമുണ്ട്.
ഏറ്റുമുട്ടലുണ്ടായ സ്ഥലത്തേക്ക് മാധ്യമ പ്രവർത്തകരെ കടത്തിവിടാത്തതിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ
രംഗത്തെത്തി. വ്യാജ ഏറ്റുമുട്ടലെന്ന് സംശയിക്കുന്നതായി പോരാട്ടം സംസ്ഥാന കൺവീനർ ഷാൻ്റോ ലാൽ പറഞ്ഞു. .പരിക്കേറ്റ ആൾ കസ്റ്റഡിയിലുണ്ടെങ്കിൽ വൈദ്യ സഹായം ഉറപ്പു വരുത്തണമെന്നും മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയാണ് ബാണാസുര മലയിൽ മീൻമുട്ടി സമീപം മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.



Leave a Reply