ജി എസ് ടി നിയമത്തിലെ വ്യാപാരി ദ്രോഹ നടപടികള്‍ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ സമരം നടത്തി.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഇന്ന് കല്‍പ്പറ്റ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തോളം കേന്ദ്രങ്ങളില്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രതിഷേധ സമരം നടത്തി
കേന്ദ്ര, സംസ്ഥാന വ്യാപാര ദ്രോഹ നടപടികള്‍ക്കെതിരെ ജി എസ് ടി നിയമത്തിലെ വ്യാപാരി ദ്രോഹ നടപടികള്‍ പിന്‍വലിക്കുക, കോവിഡിന്റെ പേരിലുള്ള അനാവശ്യ കട പരിശോധന ഒഴിവാക്കുക, നഗര റോഡ് വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്ന വ്യാപാരികള്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും അനുവദിക്കുക, വാടക കുടിയാന്‍ നിയമം ജന്മിക്കും കുടിയനും തുല്യ നീതി ഉറപ്പാക്കി പ്രാബല്യത്തില്‍ വരുത്തുക, നിയമവിരുദ്ധമായ തെരുവോര ക്കച്ചവടം നിരോധിക്കുക, വ്യാപാരികളുടെ ക്ഷേമനിധി പരിഷ്‌കരിച്ചു കാര്യക്ഷമമാക്കുക, തുടങ്ങി പതിനൊന്നോളം ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തിയ സമരം യൂണിറ്റ് പ്രസിഡന്റ് ഇ ഹൈദ്രു ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി അജിത്ത് പി വി, ട്രെഷറര്‍ കെ ക്കെ ജോണ്‍സണ്‍, ശിവദാസ് എ പി, ഷാജി കല്ലാടസ്, ഗ്ലാഡ്‌സണ്‍, അബ്ദുറഹ്മാന്‍ തനിമ, രഞ്ജിത്ത്, അബ്ദുല്‍ ഖാദര്‍, ശാന്തകുമാരി, സൗധ എന്നിവര്‍ നേതൃത്വം നല്‍കി.



Leave a Reply