May 8, 2024

മുത്തങ്ങ പുനരധിവാസ പദ്ധതി : 24 മുതൽ വയനാട് ജില്ലാ കലക്ട്രേറ്റിന് മുമ്പിൽ റിലേ സത്യാഗ്രഹം

0
Img 20201107 Wa0159.jpg
കൽപ്പറ്റ: 
മുത്തങ്ങയിൽ നിന്നും കുടിയിറക്കപ്പെട്ട ആദിവാസികൾക്ക് വേണ്ടിയുള്ള പുനരധിവാസ മേഖലകളിലെ ഭവന നിർമ്മാണം ജില്ലാ നിർമ്മിതി കേന്ദ്രം പോലുള്ള ബാഹ്യ ഏജൻസികളെ ഏൽപ്പിച്ച നടപടി റദ്ദാക്കണമെന്ന് വിവിധ ആദിവാസി സംഘടനകൾ ആവശ്യപ്പെട്ടു. ജില്ലാ നിർമ്മിതി കേന്ദ്രവുമായുണ്ടാ ക്കിയ കരാർ റദ്ദാക്കി ആദിവാസികൾ നേരിട്ടോ അല്ലെങ്കിൽ അവരുടെ സൊസൈറ്റികൾക്കോ നിർമ്മാണ ചുമതല ഏൽപ്പിക്കണം. (മേപ്പാടി പഞ്ചായ ത്തിലെ വെള്ളരിമല പുനരധിവാസ മേഖലയിലാണ് ഗുണഭോക്താക്കളുടെ അറി വോ, സമ്മതമോ ഇല്ലാതെ നിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നത്. ജില്ലാ നിർമ്മിതി കേന്ദ്രവുമായി പട്ടികവർഗ്ഗ വകുപ്പ് കരാറുണ്ടാക്കുകയും, നിർമ്മിതി കേന്ദ്രം മറ്റ് കോൺടാക്ടർമാർക്ക് നിർമ്മാണം കൈമാറുന്ന രീതി യാണ് നടന്നുവരുന്നത്. രണ്ട് ഇടനിലക്കാർ വന്നതോടെ ശരാശരി അംഗങ്ങ ളുള്ള ഒരു കുടുംബത്തിന് വാസയോഗ്യമല്ലാത്തതും ഗുണനിലവാരം കുറഞ്ഞ തുമായ വീടുകളാണ് പണിതുകൊണ്ടിരിക്കുന്നത്. കണ്ണൂർ ആറളം വാ പോലുള്ള മേഖലകളിൽ നിർമ്മിതി പദ്ധതി ഉപേക്ഷിച്ചിരുന്നു. വീടിന്റെ പ്ലാനും കെച്ചും ഗുണഭോക്താക്കൾ കാണുന്നില്ല. ആറ് ലക്ഷം രൂപ നൽകുമ്പോൾ 400-425 സ്ക്വയർ ഫീറ്റുള്ള വീടുകളാണ് പണിയുന്നത്. ആദിവാസി പുനരധി വാസ മിഷൻ ധനസഹായം നൽകുന്ന കാക്കത്തോട് പുനരധിവാസ മേഖല യിൽ 530 സ്ക്വയർ ഫീറ്റുവരെ ഇപ്പോൾ നിർമ്മാണം നടക്കുന്നുണ്ട്. അത്യാവശ്യ മുള്ള മുറികളുമുണ്ട്. ഓരോ കുടുംബത്തിന്റെയും അംഗസംഖ്യയും ആവ ശ്യവും പരിഗണിച്ച് ട്രൈബൽ വകുപ്പ് ധനസഹായം നൽകുകയാണെങ്കിൽ 600 സ്ക്വയർ ഫീറ്റുവരെയോ, അതിലേറെയോ ഉള്ള വീടുകൾ നിർമ്മിക്കാൻ കഴിയും. മാത്രമല്ല, വിദ്യാർത്ഥികൾ ഉള്ള വീടുകളിൽ പഠനമുറിക്ക് ഉൾപ്പെടെ യിള്ള സംവിധാനം ഒരുക്കണമെന്നും ഗുണഭോക്താക്കൾ ആവശ്യപ്പെടുന്നുണ്ട്. അതിനുള്ള കൂടുതൽ തുക പുനരധിവാസ മിഷന് നൽകണം.
മുത്തങ്ങ പുനരധിവാസത്തിന് 2014-15 മുതൽ ഭൂവിതരണ പദ്ധതി നടക്കുന്നു ണ്ടെങ്കിലും പുനരധിവാസഭൂമിയിൽ ആദിവാസികൾ എത്തിയിട്ടില്ല. റവന്യ സർവ്വ വകുപ്പുകളുടെ പതിച്ചുനൽകൽ മാത്രമാണ് കഴിഞ്ഞ വർഷങ്ങളിൽ നടന്നുവന്നത്.  പുനരധിവാസത്തിന് വ്യക്തമായ പദ്ധതിക്ക് രൂപം നൽകിയിട്ടില്ല. ഭവന നിർമ്മാണത്തോടൊപ്പം കാർഷിക വികസന പദ്ധതികൾ നടപ്പാക്കിയാൽ മാത്രമേ ആദിവാസി കുടുംബങ്ങൾ പുനരധിവാസ ഭൂമിയിലെത്തിച്ചേരുകയു ള്ളൂ. ഭൂരഹിതർക്ക് ഭൂമി പതിച്ചു നൽകി പുനരധിവസിപ്പിക്കാൻ സംസ്ഥാനതല ത്തിൽ ആദിവാസി പുനരധിവാസ വികസന മിഷൻ (TRDM) നിലവിലുണ്ടെങ്കി ലും ജില്ലയിൽ അതിന്റെ ഓഫീസിന്റെ പ്രവർത്തനം നിലവിലില്ല. വയനാട് ജില്ല യിലെ ഭൂമിനൽകി പുനരധിവസിപ്പിക്കുന്ന എല്ലാ പദ്ധതികളും പുനരധിവാസ മിഷനെ ഏൽപ്പിക്കണം. നവംബർ 24 ന് കലക്ട്രേറ്റ് പടിക്കൽ ആദിവാസികളുടെ റിലേ സത്യാഗ്രഹ പരിപാടിക്ക് തുടക്കം കുറിക്കും. മുത്തങ്ങ, പുനരധി വാസമുൾപ്പെടെ എല്ലാ ആദിവാസി പുനരധിവാസ പദ്ധതികളും ആദിവാസി പുനരധിവാസ മിഷനെ ഏൽപ്പിക്കുക; നിർമ്മിതി കേന്ദ്രം പോലുള്ള ബാഹ്യ ഏജൻസികളുമായുള്ള കരാർ റദ്ദാക്കുക; പുനരധിവാസ മേഖലയിൽ കാർഷിക വികസന പദ്ധതികൾ തയ്യാറാക്കുക; കുറിച്ച്യാട് പോലുള്ള വനമേഖലയിൽ നിന്നുള്ള നിയമവിരുദ്ധ കുടിയിറക്ക് നിർത്തലാക്കുക; പുനരധിവാസ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ഭൂമി ആദിവാസികൾക്ക് നൽകുക; (പ്രളയംകൊണ്ട് വീടും വാസ സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക; വനാവകാശ നിയമം പൂർണ്ണമായും നടപ്പാക്കുക; തൊഴിൽ രഹിതരായ യുവതി-യുവാക്കൾക്ക് തൊഴിൽ നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭത്തിൽ ഉന്നയിക്കുന്നത്. പത്ര സമ്മേളനത്തിൽ ആദിവാസി ഗോത്ര മഹാസഭ സംസ്ഥാന കോഡിനേറ്റർ  എം. ഗീതാനന്ദൻ,  സ്റ്റേറ്റ് കൗൺസിൽ പ്രിസീഡീയം അംഗം രമേശൻ കൊയാലിപ്പുര, കേരള ആദിവാസി ഫോറം അംഗം എ. ചന്തുണ്ണി എന്നിവർ പങ്കെടുത്തു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *