എടവകയിൽ മുഴുവൻ സ്ഥാനാർത്ഥികളുമായി യുഡിഎഫ് പ്രചാരണം തുടങ്ങി.

മാനന്തവാടി : നിലവിലെ പ്രസിഡണ്ട് ഉഷ വിജയനേയും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി. പ്രദീപിനെയും മുൻനിർത്തി എടവക ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫ് മുഴുവൻ വാർഡിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു പ്രചരണം തുടങ്ങി. ഇത്തവണ ജനറൽ വിഭാഗത്തിലാണ് എടവകയിൽ പ്രസിഡൻറ് സ്ഥാനം. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും ഒരിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ജനകീയനും മുഖ്യ സഹകാരിയും ആയ എച്ച് ബി പ്രദീപ് മാസ്റ്ററെയാണ് ഇത്തവണ യു.ഡി.എഫ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത്. ഉഷ വിജയൻറെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി മികച്ച പ്രവർത്തനമായിരുന്നു കാഴ്ചവെച്ചത് എന്നും അതിനാൽ തന്നെ ഭരണത്തുടർച്ച ഉണ്ടാകും എന്നുള്ള പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം .കരുത്തരായവരെ തന്നെയാണ് 19 വാർഡിലും സ്ഥാനാർഥികളായി നിർത്തിയിട്ടുള്ളതെന്ന് നേതൃത്വം അവകാശപ്പെടുന്നു.
സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ പരിചയസമ്പന്നരായവരെയും പുതുമുഖങ്ങളെയും ഇത്തവണ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോർജ്ജ് പടകൂട്ടിൽ ഒന്നാം വാർഡിലും എച്ച്.ബി. പ്രദീപ് മാസ്റ്റർ രണ്ടാം വാർഡിലും ഗിരിജാ സുധാകരൻ മൂന്നാം വാർഡിലും ബെൻസീറാ നവാസ് നാലാം വാർഡിലും
കോൺഗ്രസ് മാനന്തവാടി ബ്ലോക്ക് സെക്രട്ടറിയും ഐ എൻ ടി യു സി മണ്ഡലം പ്രസിഡണ്ടുമായ വിനോദ് തോട്ടത്തിൽ അഞ്ചാം വാർഡിലും സുജാത സുരേഷ് ആറാം വാർഡിലും ജിജി ടീച്ചർ ഏഴാം വാർഡിലും മത്സരിക്കുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകനും സിവിൽ എൻജിനീയറും പുതുമുഖവും ആയ നിധിൻ ജോസ് എട്ടാം വാർഡിൽ സ്ഥാനാർത്ഥിയാണ്. പത്താം വാർഡിൽ എൻ.ജി.ഒ. അസോസിയേഷൻ മുൻ ജില്ലാ പ്രസിഡണ്ട്
കമ്മന മോഹനൻ , പതിനൊന്നാം വാർഡിൽ ഷിൽസൺ കോകണ്ടത്തിൽ എന്നിവരും മത്സരാർത്ഥികളാണ്.
ശിഹാബ് അന്നാത്ത് പന്ത്രണ്ടാം വാർഡിലും വി .രവീന്ദ്രൻ പതിമൂന്നാം വാർഡിലും മുൻപ് ഒരുതവണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിരുന്ന ആമിനാ അവറാൻ പതിനാലാം വാർഡിലും മത്സരിക്കുന്നുണ്ട്. പതിനഞ്ചാം വാർഡിൽ ബിൻസി ഷിജു ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി . അഹമ്മദ് കുട്ടി ബ്രാൻ പതിനാറാം വാർഡിലും ജംസീറ ശിഹാബ് പതിനേഴാം വാർഡിലും ജോളി ജോസ് പതിനെട്ടാം വാർഡിലും ജനവിധി തേടുന്നു.നിലവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ ഉഷ വിജയൻ ഇത്തവണ 19 ആം വാർഡിൽ ആണ് മത്സരിക്കുന്നത് .
ആകെ 19 വാർഡുകളുള്ള ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളിൽ കോൺഗ്രസും ആറ് വാർഡുകളിൽ മുസ്ലിം ലീഗും ആണ് മത്സരരംഗത്തുള്ളത്.



Leave a Reply