May 5, 2024

അരിവാൾ രോഗികൾക്ക് പെൻഷൻ മുടങ്ങുന്നു : ജീവിതം വഴിമുട്ടി നൂറുകണക്കിന് കുടുംബങ്ങൾ .

0
Img 20201117 Wa0390.jpg
കൽപ്പറ്റ :
അരിവാൾ രോഗിയായ മൂന്നാം ക്ലാസുകാരനും പിതാവും വയനാട്  കലക്ടറേറ്റിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. അരിവാൾ രോഗികളോടുള്ള സർക്കാരിൻ്റെ അവഗണനയ്ക്കെതിരെയായിരുന്നു പ്രതിഷേധം നടത്തിയത്.
 മാസം 2000 രൂപയാണ് അരിവാൾ രോഗികൾക്ക്  സർക്കാർ അനുവദിച്ച
പെൻഷൻ തുക.
.  എന്നാൽ കഴിഞ്ഞ എട്ടുവർഷമായി പെൻഷൻ ലഭിച്ചിട്ടില്ലെന്നാണ് ഇവരുടെ പരാതി. പുൽപ്പള്ളി കല്ലുവയൽ ചോമാടി അനിൽകുമാറും മകനുമാണ് കലക്ടറേറ്റിനു മുന്നിൽ സമരം നടത്തിയത്. എല്ലാവർക്കും പെൻഷൻ കൊടുക്കുമ്പോഴും അരിവാൾ രോഗികളോട്  സർക്കാർ തികച്ചും അവഗണനയാണ് കാണിക്കുന്നതെന്നും അനിൽകുമാർ പറഞ്ഞു.
മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകനും ജന്മനാ അരിവാൾ രോഗം ബാധിതനാണ്.  അനിൽകുമാറിന് ഭാര്യ  രോഗം മൂർച്ഛിച്ച്  5 വർഷം മുമ്പ് മരിച്ചു. പ്രായമുള്ള അമ്മയും രോഗബാധിതനായ മകനും അടങ്ങിയ കുടുംബത്തിന്  ഏകാശ്രയം  അപസ്മാര രോഗിയായ അനിൽകുമാറിൻ്റെ കൂലിപ്പണിയാണ് കുടുംബവരുമാനം.
വയനാട്ടിൽ ഇരുനൂറിന് മുകളിൽ ഏകദേശം അരുവാൾരോഗികളുണ്ട്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ഇവരുടെ കുടുംബങ്ങളിലെ  വോട്ടും ഇത്തവണ നിർണ്ണായകമാകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *