ബോജ ഫെസ്റ്റ്; സമ്മാനങ്ങള്‍ വിതരണം ചെയ്തു

ശിശുദിന വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തില്‍ നടത്തിയ ബോജ ഫെസ്റ്റ് (വര്‍ണ്ണോല്‍സവം) വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള വിതരണം ചെയ്തു. ഫോട്ടോഗ്രഫി, പോസ്റ്റര്‍ രചനാ, കത്തെഴുത്ത്, ചിത്ര നിരൂപണം തുടങ്ങിയ മത്സരങ്ങളാണ് ബോജ ഫെസ്റ്റിനോടനുബന്ധിച്ച് കുട്ടികള്‍ക്കായി നടത്തിയത്. ചടങ്ങില്‍ എ.ഡി.എം കെ.അജീഷ്, ശുശു സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply