അഞ്ച് ജീവന് തുടിപ്പേകി ഉഷ ബോബൻ യാത്രയായി
2021- നവംബർ 3- ന് ഭർത്താവ് ബോബനൊപ്പം യാത്രചെയ്തിരുന്ന ഉഷ ബോബന്റെ സ്കൂട്ടറിൽ കുന്നേറ്റി പാലത്തിനു സമീപം വെച്ച് ടിപ്പർ ലോറി ഇടി ക്കുകയായിരുന്നു.
ഈ അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ ഉഷ ബോബൻ കിംസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെ മസ്തിഷ്കമരണം സംഭവിച്ചു.
തുടർന്ന് ബന്ധുക്കൾ അവയവദാനം എന്ന മഹാ ദാനത്തിന് തയ്യാറാവുകയായിരുന്നു.
ഇതിനു മുന്നോടിയായി സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴി ഉഷയുടെ വൃക്ക യും, കരളും, നേത്ര പടല ങ്ങളും 5 – രോഗികൾക്ക് ദാനം ചെയ്യാൻ കുടുംബാംഗങ്ങൾ തീരുമാനിച്ചു.
ഈ മഹത് കർമ്മം ഉഷയുടെ ബന്ധുക്കൾ തയ്യാറാക്കിയറിഞ്ഞ ആരോഗ്യമന്ത്രി : വീണ ജോർജ് ആദരം അറിയിക്കുകയും, തുടർനടപടികൾ എത്രയും വേഗം പൂർത്തീകരിക്കുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തു.
ഇതിൻപ്രകാരം കിംസിലെ സീനിയർ ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേറ്റർ ഡോ. പ്രവീൺ മുരളീധരൻ, ട്രാൻസ്പ്ലാന്റ് പ്രോക്യുവർ മെന്റ് മാനേജർ: ഡോ. മുരളീകൃഷ്ണൻ, ട്രാൻസ്പ്ലാന്റ് കോ – ഓ ഡിനേറ്റർ ഷബീർ എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തീകരിച്ച് ഞായറാഴ്ച വൈകിട്ടോടെ ശസ്ത്രക്രിയ ആരംഭിച്ചു.
ഈ നീക്കങ്ങളുടെ ഫലമായി ഒരു വൃക്കയും, കരളും കിംസ് ആശുപത്രിയിലും, ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലും നേത്ര പട ല ങ്ങൾ ഗവൺമെന്റ് കണ്ണാശുപത്രി യിലും ചികിത്സയിലുള്ള രോഗികൾക്കാണ് നൽകിയത്.
മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗികൾക്ക് ന്യൂറോളജി വിഭാഗം മേധാവി: ഡോ. വാസുദേവൻ, ഡോ. ഉഷ (അനസ്തേഷ്യ) എന്നിവരുടെ നേതൃത്വത്തിൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി.
മൃതസഞ്ജീവനി യുടെ അമരക്കാരായ ഡോ.റംല ബീവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ : ഡോ. സാറാ വർഗീസ്, ഡോ. ഗ്രേഷ്യസ്, കോ-ഓർഡിനേറ്റർമാർ എന്നിവരുടെ ഏകോപന ത്തിലൂടെ രാത്രി വൈകി അവയവദാന പ്രക്രിയ പൂർത്തീകരിച്ചു.
സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി വഴിയുള്ള ഈ വർഷത്തെ 12- മത്തെ അവയവദാനമാ ണ് ഉഷ ബോബൻ ലൂടെ 5 – പേരിലേക്ക് എത്തപ്പെട്ടത്.
Leave a Reply