ആരോഗ്യ-ശുചിത്വ ബോധവല്‍ക്കരണ ശില്‍പശാല സംഘടിപ്പിച്ചു

മാനന്തവാടി: നവംബർ 29, 2021
വയനാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ, കോവിഡ് കാലത്തെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും ബോധവല്‍ക്കരണ ശില്‍പശാല സംഘടിപ്പിച്ചു. എടവക ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഡോ. ഫാത്തിമത്ത് സുഹ്റ ക്ലാസ് എടുത്തു. കുട്ടികളുടെ പൊതുവായ രോഗ പ്രതിരോധശേഷി നിലനിര്‍ത്തുന്നതെങ്ങനെ എന്നും കോവിഡ് കാലത്ത് ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ചും ക്ലാസില്‍ വിശദീകരിച്ചു. തുടര്‍ന്ന് ശുചിത്വത്തെക്കുറിച്ച് പ്രശ്നോത്തരി മത്സരം നടന്നു.
മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടുമായും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷനുമായും സഹകരിച്ച് നടത്തിയ ബോധവല്‍ക്കരണ പരിപാടി എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ എച്. ബി. പ്രദീപ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ജെസീറ ഷിഹാബ് അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ
ഷില്‍സണ്‍ മാത്യൂ, ഷിഹാബുദ്ദീന്‍ അയാത്ത്, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ പ്രജിത്ത് കുമാര്‍, എല്‍സമ്മ തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply