May 14, 2024

ലോക എയ്ഡ്സ് ദിനാചരണം: വയനാട് ജില്ലാതല ഉദ്ഘാടനം പനമരത്ത്

0
Img 20211129 153738.jpg
കൽപ്പറ്റ:ലോക എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം ഡിസംബർ ഒന്നിനു രാവിലെ 10ന് പനമരത്ത് നടക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അസമത്വങ്ങൾ അവസാനിപ്പിക്കാം, എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം എന്നതാണ് ഈ വർഷത്തെ എയ്ഡ്സ് ദിന സന്ദേശം. ആരോഗ്യവകുപ്പും ആരോഗ്യകേരളം വയനാടും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെന്റ് ജൂഡ് പാരിഷ് ഹാളിൽ നടക്കുന്ന ചടങ്ങ് ഒ.ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിക്കും. സബ് ജഡ്ജ് കെ. രാജേഷ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കൽ ഓഫിസർ കെ. സക്കീന ദിനാചരണ സന്ദേശം നൽകും. കൃഷ്ണൻ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. റെഡ് റിബൺ ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചർ ഉദ്ഘാടനം ചെയ്യും. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ നിർവഹിക്കും. എയ്ഡ്സ് ദിനം, അറിയേണ്ടത് എന്ന വിഷയത്തിൽ മാനേജർ ഡോ. സമീഹ ആരോഗ്യകേരളം ജില്ലാ സൈതലവി പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ്, പനമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗഫൂർ കാട്ടി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ നിത്യ ബിജുകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വൈസ് പ്രസിഡന്റ് സജേഷ് സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് തോമസ് പാറക്കാലായിൽ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുബൈർ, വാർഡ് അംഗം എം. സുനിൽകുമാർ, ഐ.ആർ.സി.എസ് കെ.ടി സുരക്ഷാ പ്രൊജക്ട് ഡയറക്ടർ അഡ്വ. ജോർജ് വാത്തുപറമ്പിൽ, ജില്ലാ മാസ് മീഡിയാ ഓഫിസർ ഹംസ ഇസ്മാലി തുടങ്ങിയവർ സംസാരിക്കും. ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫിസർ ഡോ. വി. അമ്പു സ്വാഗതവും പനമരം സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. വി.ആർ ഷീജ നന്ദിയും പറയും.
ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന
 പരിപാടികളാണ് ജില്ലയിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. വാട്സ് ആപ്പ് ക്വിസ് മത്സരം. 30നു വൈകീട്ട് 5.30ന് ആരോഗ്യവകുപ്പും മാനന്തവാടി മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സംഗീതനിശ (മുനിസിപ്പൽ പരിസരം), ആറിന് മെഴുകുതിരി തെളിയിക്കൽ, ഡിസംബർ ഒന്നിന് രാവിലെ ഒമ്പതിന് മാനന്തവാടി മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് റെഡ് റിബൺ ക്യാമ്പയിൻ ഉദ്ഘാടനം, ഐ.ഇ.സി വിതരണം, 9.30 ന് മെഡിക്കൽ കോളജിലും 10-ന് സുൽത്താൻ ബത്തേരി മുനിസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്തും എച്ച്.ഐ.വി എയ്ഡ്സ് ദിന ബോധവൽക്കരണ പരിപാടി എന്നിവയാണ് സംഘടിപ്പിച്ചിട്ടുള്ളത്. ബോധവൽക്കരണ പരിപാടിക്കൊപ്പം റെഡ് റിബൺ ക്യാമ്പയിൻ ഉദ്ഘാടനവും സുൽത്താൻ ബത്തേരിയിൽ നടക്കും. ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായി പനമരം ബസ് സ്റ്റാന്റ് പരിസരത്ത് ഗവ. നഴ്സിങ് സ്കൂൾ വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബും അരങ്ങേറും.
വയനാട്ടിൽ 
327 പേർ എച്ച്.ഐ.വി. പോസിറ്റീവ്
കഴിയുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
. ജില്ലാ ആശുപത്രിയുടെ ആന്റി റിട്രോവൈറൽ തെറാപ്പി (എ.ആർ.ടി) യൂണിറ്റിലാണ് രോഗബാധിതർക്ക് ചികിത്സ നൽകുന്നത്. ജില്ലയിൽ എച്ച്.ഐ.വി പരിശോധനയ്ക്കായി 5 ഐ.സി.ടി.സി (ജ്യോതിസ്) സെന്ററുകളാണുള്ളത്. മാനന്തവാടി മെഡിക്കൽ കോളജ്, കൽപ്പറ്റ ജനറൽ ആശുപത്രി, സുൽത്താൻ ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികൾ, മീനങ്ങാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവയാണ് അഞ്ച് കേന്ദ്രങ്ങൾ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *