April 27, 2024

ഗ്രന്ഥശാലകളെ ഒരുക്കാന്‍ പുസ്തക ചലഞ്ചിന് തുടക്കമായി

0
Img 20220120 105432.jpg
ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന ഗ്രന്ഥശാലകളിലേക്ക് പുസ്തകങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പുസ്തക ചലഞ്ച് ക്യാമ്പയിന്‍ ആരംഭിച്ചു. ഗോത്രവര്‍ഗ്ഗ മേഖലകളില്‍ ഊന്നല്‍ നല്‍കിയാണ് ഗ്രന്ഥശാലകള്‍ ഒരുങ്ങുന്നത്. പുസ്തക ചലഞ്ചിന്റ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ.ഗീത ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുധീറിന് പുസ്തകങ്ങള്‍ നല്‍കി നിര്‍വഹിച്ചു. ലൈബ്രറി കൗണ്‍സിലില്‍ അംഗീകാരമുള്ള 200 ലൈബ്രറികളാണ് ജില്ലയിലുള്ളത്. കൂടുതല്‍ അംഗീകാരമുളള ഗ്രന്ഥശാലകള്‍ ജില്ലയിലെ എല്ലാ വാര്‍ഡുകളിലും, പ്രദേശങ്ങളിലും ഒരുക്കി ഗ്രന്ഥശാല സേവനങ്ങള്‍ നല്‍കാനാണ് ലൈബ്രറി കൗണ്‍സില്‍ ലക്ഷ്യമിടുന്നത്. ഇതിനായി 100 ഗ്രന്ഥശാലകള്‍  ഈ വര്‍ഷം ആരംഭിക്കും. വായനശാലകള്‍ക്ക് ലൈബ്രറി കൗണ്‍സിലില്‍ അംഗീകാരം ലഭിക്കാന്‍ കുറഞ്ഞത് 1000 പുസ്തകങ്ങള്‍ വേണം. ഇത് സമാഹരിക്കുക എന്നതാണ് പുസ്തക ചലഞ്ചിന്റെ ലക്ഷ്യം. ജനുവരി 22 ന് താലൂക്ക് തലത്തിലും 26 ന് ഗ്രന്ഥശാലകളിലും പുസ്തക ചലഞ്ച് ഉദ്ഘാടനം നടക്കും. ജനുവരി 30ന് പുസ്തക സമാഹരണ ദിനമായി  എല്ലാ ഗ്രന്ഥശാലകളിലും ആചരിക്കും. ഫെബ്രുവരി 13 ന്   വായനശാലകള്‍ ശേഖരിച്ച പുസ്തകങ്ങള്‍ ലൈബ്രറി കൗണ്‍സിലില്‍ ഏറ്റുവാങ്ങും. 
സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ അംഗം എ.ടി ഷണ്‍മുഖന്‍, ജില്ലാ ലൈബ്രറി  കൗണ്‍സില്‍ സെക്രട്ടറി പി.കെ സുധീര്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗം എ.കെ രാജേഷ്, പി.സുരേഷ് ബാബു, ജില്ലാ ലൈബ്രറി ഓഫീസര്‍ പി.ബഷീര്‍ , സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം കെ.റഫീഖ്, താലൂക്ക് വൈസ് പ്രസിഡന്റ് എം.ദേവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *