May 2, 2024

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊതു പ്രവർത്തകൻ മരിച്ചു

0
Img 20220121 103614.jpg
മക്കിയാട് :-ബൈക്ക് അപകടത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോറോം ശാഖാ മുസ്ലീം ലീഗ് കമ്മറ്റി പ്രസിഡന്റും, കോറോത്തെ വ്യാപാരിയുമായിരുന്ന വെള്ളം പുറത്ത് വി.പി. മൊയ്തു ഹാജി (74)   കോഴിക്കോട് ആശുപത്രിയിൽ മരിച്ചു. കഴിഞ്ഞ 16 ന് (ഞായർ) രാത്രി സുമാർ എട്ടുമണിയോടെ പള്ളിയിൽ നിന്നും വരികയായിരുന്ന മൊയ്തു ഹാജിയെ  കോറോം ടൗണിൽ വെച്ചാണ് ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാത്തത്തിൽ തെറിച്ച് റോഡിൽ വീണ്സാരമായി പരിക്കേറ്റ മൊയ്തു ഹാജിയെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിലും, പിന്നീട് അവിടുന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിയും പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൊയ്തു ഹാജി ഇന്നലെ രാത്രിയോടെയാണ്  മരിച്ചത്. ഇന്ന്  കോഴിക്കോട് നിന്നും പോസ്റ്റ് മാർട്ടത്തിനു ശേഷം മൃതദ്ദേഹം ഉച്ചയോടെ വീട്ടിലെത്തിച്ച ശേഷം കോറോം മഹൽ ഖബർസ്ഥാനിൽ സംസ്ക്കരിക്കും.
സാമൂഹിക പൊതുപ്രവർത്തന രംഗത്ത് മുൻപിൽ നിന്ന് പ്രവർത്തിച്ച വ്യക്തിയായിരുന്നു വി.പി.മൊയ്തു ഹാജി.
മക്കിയാട് പുതുക്കുടി കുടുംബാംഗം ആയിഷയാണ് ഭാര്യ.
മക്കൾ: വി.പി.മുഹമ്മദലി (എ.എസ്സ്.ഐ. വെള്ളമുണ്ട സ്റ്റേഷൻ ,റഹ്മത്ത് , വി.പി.അജി നാസ് (പോലീസ് ഹെഡ് കോൺസ്റ്റബിൾ തലപ്പുഴ സ്റ്റേഷൻ ) , സൗദത്ത്, റംലത്ത്, സുൽഫത്ത്.
മരുമക്കൾ: നുസ്രത്ത് കൈ പ്രവൻ, ഉസ്മാൻ (സൗദി), സുമയ്യ വെട്ടൻ വീട്ടിൽ, ആറങ്ങാടൻജാഫർ (ബാംഗ്ളൂരു), വള്ളുവശ്ശേരി ജമാൽ (കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസ് കോറോം ), ജാഫർ പള്ളിക്കണ്ടി (ബാംഗ്ളൂരു).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *