May 2, 2024

വണ്ടി പിടുത്തക്കാരനിൽ നിന്ന് ഹൈവേ കൊള്ളക്കും കഞ്ചാവ് കടത്തിലേക്കും തിരിഞ്ഞ വയനാട്ടുകാരൻ

0
Img 20220121 114952.jpg
 കൽപ്പറ്റ: കഴിഞ്ഞ ദിവസം ആന്ധ്രയിൽ നിന്നും പിടിയിലായ 
ദൊട്ടപ്പൻകുളം പുൽപാറയിൽ സിസി ജോസിൻ്റെ ക്രിമിനൽ പശ്ചാത്തല മാറ്റം അതിശയിപ്പിക്കുന്നതാണ്.
 അടവ് തെറ്റിയ വാഹനം പിടിക്കുന്നതിൽ തുടങ്ങി ഹൈവേ കൊള്ളയിലേക്കും കഞ്ചാവ് കടത്തിലേക്കും ജോസും കൂട്ടാളികളും ചുവട് മാറ്റി .അടവ് തെറ്റുന്ന വാഹനം പിടികൂടു  ന്നതിൽ കേമനായതിനാൽ സി.സി ജോസെന്ന് പേര് വീണു. കൂടുതൽ പണം സമ്പാദിക്കാൻ കഞ്ചാവ് കടത്തൽ ,ഹൈവേ കൊള്ള മേഖലയിലേക്ക് തിരിഞ്ഞു.ഹവാല പണം കൊണ്ടുവരുന്നത് തടഞ്ഞ് കൊള്ളയടിക്കുന്നതിൽ തലവനായി.
കൊലക്കേസ് ഉള്‍പ്പെടെ ഇരുപതോളം കേസുകളിലെ പ്രതി സീസിംഗ് ജോസെന്ന ബത്തേരി ദൊട്ടപ്പന്‍കുളം പുല്‍പാറയില്‍ ജോസ് (51) നെ ആന്ധ്രാപ്രദേശില്‍ നിന്നും വയനാട് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘം പിടികൂടിയത്.ഇയാളുടെ കൂടെയുണ്ടായിരുന്ന തമിഴ്‌നാട് വെള്ളൂര്‍ സ്വദേശി കാര്‍ത്തിക് മോഹന്‍ (31), മലപ്പുറം താനൂര്‍ സ്വദേശി സതക്കത്തുള്ള എന്ന ഷൗക്കത്ത് (44) എന്നിവരും പിടിയിലായിട്ടുണ്ട്. ആന്ധ്രാ ലോക്കല്‍ പോലീസിന്റെ കൂടി സഹായത്തോടെയാണ് സംഘത്തെ പിടികൂടിയത്.
 കൊളഗപ്പാറ വട്ടത്തിമൂല കോളനിയില്‍ നിന്നും 102 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതിയാണ് ജോസ്. അതിര്‍ത്തി സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന ജോസിനെ മാസങ്ങളായി നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് പോലീസ്‌ 
വലയിലാക്കിയത്.വയനാട്ടിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്നതിന്റെ  സുപ്രധാന കണ്ണിയാണ് ജോസ്. ഓട്ടോ ഡ്രൈവറായിരുന്ന ജോസ് പിന്നീട് സീസിംഗ് ജോസെന്ന ക്രിമിനലായി മാറിയതോടെ പോലീസിന് വലിയ തലവേദനയായി മാറിയിരുന്നു. കൊലക്കേസ് ഉള്‍പ്പെടെ വിവിധ സ്‌റ്റേഷനുകളിലായി ജോസിന് 20 ഓളം കേസുകള്‍ ഉള്ളതായി പറയുന്നു. കൊളഗപ്പാറ കഞ്ചാവ് കേസില്‍ കൃഷ്ണന്‍കുട്ടി , അപ്പാട് മനോജ് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *