May 7, 2024

കരുത്തുറപ്പിക്കാനും ചുവടുറപ്പിക്കാനും സി.പി.എം ന് പത്ത് കല്പനകൾ

0
Img 20220409 092351.jpg
റിപ്പോർട്ട്‌ : പ്രത്യേക ലേഖകൻ.
കണ്ണൂർ : സി.പി.എം പാർട്ടി കോൺഗ്രസ്സിൽ പ്രകാശ് കാരാട്ട് അവതരിപ്പിച്ച ,സംഘടന റിപ്പോർട്ടിൽ ,പാർട്ടിയേയും
ഇടതുപക്ഷ ഐക്യ നിരയേയും ശക്തിപ്പെടുത്താൻ പത്ത് കല്പനകളാണ് അവതരിപ്പിക്കപ്പെട്ടത്.
ഒന്ന്.
സംസ്ഥാന കമ്മറ്റികൾ ഇടതുപക്ഷ ജനകീയ കൂട്ടായ്മ ഉണ്ടാക്കാൻ ഉള്ള മാർഗ്ഗ രേഖ 6 മാസത്തിനകം തയ്യാറാക്കണം. കേരള ഘടകം ഈ വിഷയം സി.പി.ഐ.യുമായി പ്രത്യേകം ചർച്ച നടത്തണം.
രണ്ട്.
പ്രാദേശീക വിഷയങ്ങളിൽ ഇടപെട്ട് പൊതു സമ്മതി
നേടിയെടുക്കണം.ഓരോ വിഭാഗങ്ങളും നേരിടുന്ന സവിശേഷ പ്രശ്നങ്ങൾ അവർക്കൊപ്പം നിന്ന് നേരിടണം.
മൂന്ന്.
അംഗങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തിയാകണം കാഡർമാരെ വളർത്തിയെടുക്കാൻ . 
2023 ൽ നടക്കുന്ന അംഗത്വ 
പുതുക്കലിൽ കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാകും.
നാല് .
നിർജീവമായ ബ്രാഞ്ചുകൾ ഉടച്ച് വാർക്കണം. 6 മാസത്തിനകം എത്ര ബ്രാഞ്ചുകളെ കർമനിരതമാക്കാനാകും എന്ന് നിശ്ചയിക്കണം.
ഇതിനായി ബ്രാഞ്ച് സെക്രട്ടറിമാർക്ക് പ്രത്യേക പരിശീലനം നൽകും.
അഞ്ച്.
യുവാക്കളേയും വനിതകളേയും കൂടുതലായി പാർട്ടി അംഗത്വത്തിലേക്ക് 
കൊണ്ട് വരണം. 
ആറ് .
പരിശീലനത്തിനും പഠനത്തിനും ആയി മുഴുവൻ സമയവും കാഡർമാരായ യുവാക്കളെ കണ്ടെത്തും.
ഏഴ്.
സുർജിത് ഭവനിൽ
പാർട്ടി സ്കൂൾ സ്ഥാപിക്കും.
ആർ. എസ്. എസ് ,ഹിന്ദുത്വ സംഘടനകളിലെ ആശയ പ്രയോഗ രീതികളെ കുറിച്ച് പാർട്ടി അംഗങ്ങൾക്ക് ബോധവത്കരണം നടത്തും.
എട്ട്.
ഗ്രാമീണ മേഖലകളിലെ കർഷക തൊഴിലാളികൾ ഒഴികെ ഉള്ള തൊഴിലാളികൾക്കായി പ്രത്യേകം യൂണിയനും ഫെഡറേഷനും രൂപീകരിക്കും.
ഒമ്പത് .
സാമൂഹ്വ മാധ്യമങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് സംസ്ഥാന കമ്മറ്റികൾ മാർഗ്ഗരേഖ തയ്യാറാക്കണം.
പത്ത്.
വർഗ്ഗ ബഹുജന സംഘടനകളിലെ പാർട്ടി ഫ്രാക്ഷൻ ശക്തമാക്കി കൃത്യമായ ഇടപെടലുകൾ നടത്തണം.
പാർട്ടി കോൺഗ്രസ്സിലെ ഈ കൽപ്പനകളുടെ പ്രയോഗരീതികളെ കുറിച്ചുള്ള ചർച്ച പുരോഗമിക്കുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *