May 8, 2024

ലൈഫ് മിഷൻ ഇന്റേൺഷിപ്

0
Img 20220423 081105.jpg
വയനാട് : കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതി ലൈഫ് മിഷനിലൂടെ നടപ്പിലാക്കിവരുന്നു. സംസ്ഥാനത്ത് ഇതിനോടകം 2,83,719 കുടുംബങ്ങളുടെ “അടച്ചുറപ്പുള്ള ഒരു വീട്” എന്ന സ്വപ്നം ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടിട്ടുണ്ട്. ഭൂമിയും വീടും ഇല്ലാത്ത നിരവധി കുടുംബങ്ങളുടെ ചിരകാല അഭിലാഷമാണ് തുടർന്നും സാക്ഷാത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. നിലവിലുള്ള ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാനാകാതെ പോയ അർഹരായ ഭൂരഹിത/ ഭവനരഹിത കുടുംബങ്ങളെ കണ്ടെത്തുന്നതിനായി പുതിയ അപേക്ഷ ക്ഷണിച്ചതിൻപ്രകാരം 9 ലക്ഷത്തോളം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ടി അപേക്ഷകളുടെ പരിശോധന നടപടികൾ പൂർത്തീകരിച്ച് അർഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും.
 ടി പരിശോധനയിലൂടെ കണ്ടെത്തുന്ന അർഹരായ ഭൂമിയും വീടും ഇല്ലാത്ത ഭവനരഹിതരിൽ നിന്നും ഒരു വർഷം ഒരു ലക്ഷം വീടുകൾ എന്ന രീതിയിൽ അഞ്ചുവർഷം കൊണ്ട് 5 ലക്ഷം വീടുകൾ നിർമ്മിച്ച് നൽകുവാൻ ലക്ഷ്യമിടുന്നു. കൂടാതെ ലൈഫ് മിഷൻ മുഖേന സംസ്ഥാനത്ത് നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന 29 ഭവന സമുച്ചയങ്ങളിലൂടെ ഭൂരഹിത ഭവനരഹിത കുടുംബങ്ങളുടെ പുനരധിവാസം സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ടിട്ടുണ്ട്
 സംസ്ഥാനത്തെ സാധാരണക്കാരിൽ സാധാരണക്കാരായ ജനവിഭാഗത്തിന്റെ ഏറ്റവും വലിയ ആഗ്രഹ പൂർത്തീകരണത്തിന്റെ ഭാഗമാകുവാൻ സേവന സന്നദ്ധരായ തുടക്കക്കാർക്ക് ലൈഫ് മിഷനിൽ ഇന്റേൺഷിപിലൂടെ അവസരം നൽകുന്നു. ഈ പ്രവർത്തനങ്ങളുടെ ഭാഗമാകുവാൻ താല്പര്യമുള്ള സേവന സന്നദ്ധർക്ക് ഇന്റേൺഷിപ്പിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Internship volunteer call link
#CollectorWayanad
#wayanadWE
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *