April 27, 2024

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഭാരത് ജോഡോ യാത്ര

0
Img 20220901 183939.jpg
കല്‍പ്പറ്റ : രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര ഭാരതത്തിന്റെഅ ഗതിവിഗതികള്‍ മാറ്റി എഴുതുമെന്നും രാജ്യത്തെയും ജനങ്ങളെയും ഒന്നിച്ച് കൊണ്ട് പോകാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും എ.ഐ.സി.സി സെക്രട്ടറി ശ്രീ. വിശ്വനാഥ പെരുമാള്‍ എക്‌സ്. എം.പി. അഭിപ്രായപ്പെട്ടു. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട ഡി.സി.സിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ആര്‍.എസ്.എസിന്റെയ കയ്യില്‍ അകപ്പെട്ടിരിക്കുകയാണെന്നും മതേതരത്വവും ജനാധിപത്യവും ഇന്ത്യയിലെ ജനഹൃദയങ്ങളില്‍ ഊട്ടി ഉറപ്പിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് ആക്ഷേപിച്ചുകൊണ്ട് രാജ്യത്ത് കോണ്‍ഗ്രസ് ഉണ്ടാക്കിയ പുരോഗതി കോര്‍പറേറ്റുകള്‍ക്ക് വിറ്റ് കാശാക്കുന്ന പരിപാടിയാണ് ബി.ജെ.പിയും ഭരണകൂടവും നടത്തുന്നതെന്നും ആര്‍.എസ്.എസിന്റെബ അജണ്ട നടപ്പാക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിലനില്‍ക്കുന്നിടത്തോളം കാലം അനുവദിക്കുകയില്ലെന്നും കോണ്‍ഗ്രസുകാര്‍ ജീവന്‍ കൊടുത്തും രാജ്യത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖല വലിയ പ്രതിസന്ധിയിലാണെന്നും ഉല്‍പ്പന്നങ്ങള്‍ക്ക് വില കിട്ടാതെയും വളത്തിന്റെി വിലവര്‍ദ്ധനവും വന്യമൃഗ ശല്യങ്ങളും മറ്റ് പ്രയാസങ്ങളും നേരിടുന്ന കര്‍ഷകരെ സഹായിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ചെറുവിരല്‍ പോലും അനക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര കാശ്മീരില്‍ അവസാനിക്കുമ്പോള്‍ രാജ്യത്ത് വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കോണ്‍ഗ്രസ് തുടക്കം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയില്‍ ജില്ലയില്‍ നിന്ന് അയ്യായിരം ആളുകള്‍ പങ്കെടുക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ഡി.സി.സി പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ അഡ്വ: പി.എം. നിയാസ്, കെ.കെ. അബ്രഹാം, പി.കെ. ജയലക്ഷ്മി, പി.പി. ആലി, കെ.വി. പോക്കര്‍ ഹാജി, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, ഗോകുല്‍ദാസ് കോട്ടയില്‍, ടി.ജെ. ഐസക്ക്,എന്‍.കെ. വര്‍ഗ്ഗീസ്, എം.ജി.ബിജു, ഡി.പി. രാജശേഖരന്‍, ബിനു തോമസ്, ചിന്നമ്മ ജോസ്, നജീബ് കരണി, പോള്‍സണ്‍ കൂവക്കല്‍, നിസി അഹമ്മദ്, പി.കെ. അബ്ദു റഹിമാന്‍, വിനയന്‍ കെ.ഇ, സില്‍വി തോമസ്, ജി. വിജയമ്മ ടീച്ചര്‍, പി. ശോഭനകുമാരി, കമ്മന മോഹനന്‍, ഉമ്മര്‍ കുണ്ടാട്ടില്‍, വി.വി. നാരായണ വാര്യര്‍, സംഷാദ് മരക്കാര്‍, അമല്‍ ജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *