എസ്.ടി.യു കൊടിമരം സ്ഥാപിക്കലും മെമ്പർഷിപ്പ് വിതരണവും നടത്തി

തരുവണ: മോട്ടോർ & എഞ്ചിനീയറിങ് വർക്കേഴ്സ് യൂണിയൻ (എസ് ടി യു )തരുവണ ടൗൺ കമ്മിറ്റി ടൗണിൽ കൊടിമരം സ്ഥാപിക്കുകയും മെമ്പർഷിപ്പ് വിതരണം നടത്തുകയും ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബഷീർ കൊടിലൻ പതാക ഉയർത്തി. മെമ്പർഷിപ്പ് വിതരണം എസ് ടി യു ജില്ലാ സെക്രട്ടറി ഷാഫി മക്ക ഇസ്മായിൽ അയിക്കാരന് നൽകി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അഷ്‌റഫ് ഈങ്ങോളി സ്വാഗതവും ട്രഷറർ ബഷീർ കരിയാടാൻകണ്ടി നന്ദിയും പറഞ്ഞു. ബഷീർ പുതുശ്ശേരിക്കടവ് നാസർ കുന്നോത്ത്, അബ്ദുൽ നാസർ. പി.ടി, രാജേഷ് വടക്കും നാഥൻ, മുസ്തഫ മൂലയിൽ, ജാബിർ കരിയാടൻകണ്ടി, അഷ്‌റഫ് കക്കട്ടിൽ, നിസാം മുതുവോടൻ, ഇസ്മായിൽ കൊയിലാണ്ടി, അലി പുതുക്കുടി തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply