ക്നാനായ കുടുംബസംഗമം നടത്തി

മാനന്തവാടി: പെരിക്കല്ലൂർ ഫൊറോന കെസിസി, കെസിഡബ്ല്യുഎ, കെസിവൈ എൽ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ പെരിക്കല്ലൂർ ഫൊറോനയുടെ കീഴിലുള്ള ക്നാനായ ദമ്പതികളുടെ സംഗമം സംഘടിപ്പു. വെള്ളമുണ്ട സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടത്തിയ സംഗമം കോട്ടയം അതിരൂപതാ സഹായം മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയിൽ ഉദ്ഘാടനം
ചെയ്തു. ഫൊറോനാ വികാരി ഫാദർ മാത്യു മേലേടത്ത് അധ്യക്ഷതവഹിച്ചു.കെ സി സി പ്രസിഡണ്ട് തമ്പി എരുമേലിക്കര
മുഖ്യപ്രഭാഷണം നടത്തി.ഷിജു കുറനയിൽ,ലിസി രാജൻ തുടങ്ങിയവർ സംസാരിച്ചു.
സംഗമത്തോനുബന്ധിച്ച് ഫാദർ ജോസഫ് പുത്തൻപുരയ്ക്കലിന്റെ ബോധവൽക്കരണ
ക്ലാസും,കലാപരിപാടികളും,സ്നേഹവിരുന്നും. വടംവലി മത്സരവും സംഘടിപ്പിച്ചു.



Leave a Reply