‘കമൽ പത്ര’ ബിസിനസ് അവാർഡ് റോയ് ജോസഫിന്

കല്‍പ്പറ്റ: 'കമൽ പത്ര' ബിസിനസ് അവാർഡിന് റോയ് ജോസഫ് അർഹനായി. ജേസീ വാരാഘോഷത്തിന്റെ ഭാഗമായി ജെ.സി.ഐ അംഗത്തിനുള്ള ബിസിനസ് അംഗീകാരമായ 'കമല്‍ പത്ര' അവാര്‍ഡിനാണ് ക്രിസ് അസോസിയേറ്റ്‌സ് എല്‍.എല്‍.പി മാനേജിങ് ഡയറക്ടര്‍ റോയ് ജോസഫ് ( വയനാട് ഐ ഫൗണ്ടേഷന്‍, കരുണ ഐ കെയര്‍, ലെന്‍സ് ആന്റ് ഫ്രെയിം) അര്‍ഹനായത്. ഹെല്‍ത്ത് കെയര്‍ സെക്ടറിലെ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ്.ജെ.സി.ഐ കല്‍പ്പറ്റ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജെ.സി.ഐ നാഷണല്‍ വൈസ് പ്രസിഡണ്ട് കെ.കെ.പൊന്‍രാജ് അവാര്‍ഡും, സോണ്‍ പ്രസിഡണ്ട് സമീര്‍.കെ.ടി പ്രശസ്തി പത്രവും കൈമാറി. നിജില്‍ നാരായണന്‍, ജോബിന്‍ ബാബു, സലീം ബേക്കല്‍, ബീന സുരേഷ്, ജയകൃഷ്ണന്‍, ഷെമീര്‍ പാറമ്മല്‍, സേവ്യര്‍ മാനന്തവാടി,ഷനോജ് മീനങ്ങാടി, ഷാന്റി നടവയല്‍, ബിനുമോന്‍ എന്നിവര്‍ സംസാരിച്ചു.



Leave a Reply