വില്‍പ്പനയ്ക്ക് വച്ച ഇറച്ചിയില്‍ മണ്ണെണ്ണ ഒഴിച്ച സംഭവം പഞ്ചായത്തിന്റെ ധിക്കാരപരമായ നടപടിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കല്‍പ്പറ്റ: ഹൈക്കോടതിയുടെ അംഗീകാരത്തോടെ പുല്‍പ്പള്ളി ടൗണില്‍ പുതുതായി തുടങ്ങിയ കരിമം ബീഫ് സ്റ്റാളില്‍ വില്‍പ്പനയ്ക്ക് വച്ച ഇറച്ചി മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ച പുല്‍പ്പള്ളി പഞ്ചായത്ത് അധികൃതരുടെ നടപടി അങ്ങേയറ്റം ധിക്കാരപരവും കാടത്തവുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.നിയമപരമായ മുന്നറിയിപ്പോ,മറ്റു യാതൊരു മാനദണ്ഡങ്ങളോ പാലിക്കാതെയാണ് പഞ്ചായത്ത് അധികൃതര്‍ സ്റ്റാളിലെത്തി കടയുടമയെ ബലമായി മാറ്റി നിര്‍ത്തി വില്‍പ്പനക്കായി കെട്ടിത്തൂക്കിയ ബീഫിലും, ചിക്കനിലും,കഷണങ്ങളാക്കാന്‍ ഉപയോഗിക്കുന്ന ടേബിളുകളിലും മണ്ണെണ്ണ ഒഴിച്ചത്.കച്ചവടം അനധികൃതമെങ്കില്‍ നിയന്തിക്കാന്‍ നിയമപരമായി അന വധി മാര്‍ഗ്ഗങ്ങള്‍ നിലവിലള്ളപ്പോള്‍ ഇത്യാദി പ്രകൃത മാര്‍ഗ്ഗങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ സ്വികരിച്ചത് അങ്ങേയറ്റം അപലനിയമാണ്യാതൊരുവിധ കേടു പാടുകളുമില്ലാത്ത ഇറച്ചി,പഞ്ചായത്തിന്റേതായ നിയമപരമായ ചില പേപ്പറുകള്‍ ശരിയല്ല എന്നു പറഞ്ഞുകൊണ്ടാണ് മണ്ണെണ്ണ ഒഴിച്ചത്.മണ്ണെണ്ണ ഒഴിച്ച ഇറച്ചി കടയില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടി പോലും സ്വീകരിക്കാതെയാണ് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.അധികാരികള്‍ ഈ വിധ ബാലിശ രീതികള്‍ പിന്‍തുടര്‍ന്നാല്‍ സംഘടന ശക്തമായി പ്രതിരോധിക്കും.കട ഉടമക്ക് ഉണ്ടായ നഷ്ടം ബന്ധപ്പെട്ട ഉദ്യേഗസ്ഥരില്‍ നിന്ന് ഈടാക്കാന്‍ ജില്ല കമ്മറ്റി ഇടപെടും.ഹൈക്കോടതിവിധി സമ്പാദിച്ച് വ്യാപാരം തുടങ്ങിയതിന്റെ വിരോധത്തില്‍ കടയുടമയ്ക്ക് നോട്ടീസ് പോലും നല്‍കാതെയാണ് പുതുതായി തുടങ്ങിയ ബീഫ് സ്റ്റാളില്‍ എത്തി ഇറച്ചികള്‍ നശിപ്പിച്ചത്.ഇത് അധികൃതരുടെ പകപോക്കലാണെന്ന് യോഗം വിലയിരുത്തി. പുല്‍പ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ബീഫ് സ്റ്റാളുകള്‍ക്കെതിരെയും നടപടി സ്വീകരിക്കാതെ മൊയ്ദീന്റെകടയില്‍ മാത്രം എത്തി മണ്ണെണ്ണ ഒഴിച്ചതിലും ദുരൂഹതയുണ്ടെന്നും യോഗം വിലയിരുത്തി.ടൗണില്‍ ഓവുചാലിന് മുകളിളും മറ്റ് വൃത്തിഹിനമായ സ്ഥലത്തും ഒരു മാനദണ്ഢവും പാലിക്കാതെ പാചകം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതിന് എതിരെ ഒരു നടപടിയും എടുക്കാത്ത പഞ്ചായത്ത് അധികൃതരാണ് ഇതിന്റെ പിന്നിലെന്നതി ദുരുഹതയുണ്ട്.
നാട്ടില്‍ കേട്ടുകേള്‍വി ഇല്ലാത്ത ഈ കൃത്യത്തിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥന്ന സര്‍വ്വിസില്‍ നിന്ന് പിരിച്ച് വിടണമെന്നും ഭാരവാഹികള്‍ പറഞ്ഞു. പഞ്ചായത്തിന്റെ ഇത്തരം നടപടികള്‍ക്കെതിരെ നിയമപരമായും, സംഘടനാപരമായും നേരിടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ജില്ലാ പ്രസിഡണ്ട് കെ.കെ. വാസുദേവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി O.V. വര്‍ഗീസ്, ജില്ല ട്രഷറര്‍ ഇ.ഐദ്രു, വൈസ് പ്രസിഡന്റുമാരായ കെ ഉസ്മാന്‍ , മത്തായി ആതിര, നൗഷാദ് കാക്കവയല്‍, ജോജിന്‍ റ്റി ജോയ് , കമ്പ അബ്ദുള്ള ഹാജി, അഷറഫ് കൊട്ടാരം /ബാബു.ഇ.ടി, അജ്മാന്‍ കെ.എസ് , തുടങ്ങിയര്‍ പങ്കെടുത്തു



Leave a Reply