April 27, 2024

കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു

0
Img 20220926 163938.jpg
കല്‍പ്പറ്റ: കര്‍ഷകര്‍ക്ക് സബ്‌സിഡിയോടെ കാര്‍ഷികയന്ത്രങ്ങള്‍ വാങ്ങുന്നതിനും, സൂക്ഷ്മ ജലസേചന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ബ്ലോക്കില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ കല്‍പ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ് അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.ഡി. രാജേഷ്, കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി ജില്ലാ കോര്‍ഡിനേറ്റര്‍ സ്‌റ്റെഫിന്‍, വര്‍ക്ക് സൂപ്രണ്ട് എ. യൂനുസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. സെമിനാറില്‍ എണ്‍പതില്‍പ്പരം കര്‍ഷകര്‍ പങ്കെടുത്തു. കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ പദ്ധതി (എസ്.എം.എ.എം), സൂക്ഷ്മ ജലസേചന പദ്ധതി (പി.എം.കെ.എസ്.വൈ-പി.ഡി.എം.സി), കാര്‍ഷിക വികസന ഫണ്ട് (എ.ഐ.എഫ്) പദ്ധതികളുടെ ഭാഗമായി കര്‍ഷകര്‍ക്കിടയിലുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി പദ്ധതി വിശദീകരണവും, ഡീലര്‍, മാനുഫാക്‌ചേര്‍സ് മീറ്റും കല്‍പ്പറ്റ ബ്ലോക്കില്‍ നടത്തി. 
സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലുള്ളവര്‍ക്ക് സെപ്റ്റംബര്‍ 27-ന് അമ്മായിപ്പാലം പഴം പച്ചക്കറി മാര്‍ക്കറ്റില്‍ രാവിലെ 10.30 മുതല്‍ 12.30 വരെയും പനമരം ബ്ലോക്കിലുള്ളവര്‍ക്ക് സെപ്റ്റംബര്‍ 28-ന് മില്ലുമുക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ രാവിലെ 10.30 മുതല്‍ 12.30 വരെയും മാനന്തവാടി ബ്ലോക്കിലുള്ളവര്‍ക്ക് സെപ്റ്റംബര്‍ 29-ന് മാനന്തവാടി ട്രൈസം ഹാളില്‍ രാവിലെ 10.30 മുതല്‍ 12.30 വരെയും സെമിനാര്‍ നടക്കും. സെമിനാറില്‍ പങ്കെടുക്കുന്നതിനും പദ്ധതിയില്‍ ഗുണഭോക്താക്കളായി രജിസ്റ്റര്‍ ചെയ്യുന്നതിനുമായി ജില്ലയിലെ എല്ലാ കര്‍ഷകരും ബ്ലോക്കടിസ്ഥാനത്തില്‍ എത്തിച്ചേരണമെന്ന് ജില്ലാ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *