May 7, 2024

വയനാടിന്റെ മകനായി സെവന്‍സ് താരം മൂസ ഇബ്രാഹിം. : കരുതലിന്റെ തണലൊരുക്കി അമ്പലവയലിലെ ഫുട്‌ബോള്‍ പ്രേമികള്‍

0
Img 20200906 Wa0146.jpg
കൽപ്പറ്റ :

-കോവിഡ് വ്യാപനത്തെത്തുടര്‍ന്നു വയനാട്ടില്‍ കുടുങ്ങിയ വിദേശ സെവന്‍സ് ഫുട്‌ബോള്‍ താരത്തിനു കരുതലിന്റെ  തണലൊരുക്കി ഫുട്‌ബോള്‍ പ്രേമികള്‍. ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍നിന്നുള്ള സെവന്‍സ് താരം മൂസ ഇബ്രാഹിമാണ് അമ്പലവയലില്‍ ഫുട്‌ബോള്‍ പ്രേമികളുടെ സ്‌നേഹച്ചുടില്‍  കഴിയുന്നത്. സെവന്‍സ് ഫുട്‌ബോള്‍ കളിച്ചു നാലു പുത്തുനുണ്ടാക്കുന്നതിനു കഴിഞ്ഞ ഡിസംബറില്‍ 
താമരശേരി ചുരം കയറി വയനാട്ടിലെത്തിയതാണ് മൂസ.അമ്പലവയല്‍ ഫുട്‌ബോള്‍ ക്ലബാണ് അതിഥി താരമായി മൂസയെ കൊണ്ടുവന്നത്.കളിക്കളങ്ങളില്‍ കരുത്തും വിരുതും കാട്ടി കാണികളുടെ കൈയടി നേടിവരുന്നതിനിടെയാണ് കൊറോണ വൈറസ് മൂസയ്ക്കു ചുകപ്പുകാര്‍ഡു കാട്ടിയത്. ഇതോടെ കളത്തിനു പുറത്തായ മൂസയ്ക്കു നാട്ടിലേക്കു തിരിച്ചുപോകാനും കഴിയാതായി. കളിയും വരുമാനവും നിലച്ചു വിഷമത്തിലായ മൂസയെ പക്ഷേ,അമ്പലവയലിലെ ഫുട്ബാള്‍ പ്രേമികള്‍ കൈവിട്ടില്ല.'സുഡാനി ഫ്രം നൈജീരിയ' മാതൃകയില്‍ മാസങ്ങളായി മൂസയെ സംരക്ഷിച്ചുവരികയാണ് അമ്പലവയല്‍ ഫുട്‌ബോള്‍ ക്ലബിന്റെ അണിയറയിലും അരങ്ങിലുമുള്ളവര്‍. വാടകമുറിയിലാണ് മൂസയുടെ ജീവിതം. കോവിഡ് നിയന്ത്രണങ്ങളുടെ ചട്ടക്കൂടില്‍ പരിശീലനവും പാചകവും പാട്ടുമൊക്കെയായി ദിവസങ്ങള്‍ തള്ളിവിടുകയാണ്  ഈ 23 കാരന്‍. ഫുട്‌ബോള്‍ കളിക്കുന്നതിനു ആദ്യമായാണ് മൂസ ഇന്ത്യയിലെത്തുന്നത്. പ്രദേശിക ക്ലബില്‍ മികവു തെളിയിച്ചതാണ് ഇന്ത്യയിലേക്കു പറക്കാന്‍ ചിറകായത്. മാതാപിതാക്കളും നാലു സഹോദരങ്ങളും അടങ്ങുന്നതാണ് മൂസയുടെ കുടുംബം.ഘാനയില്‍നിന്നു പുറപ്പെടുമ്പോള്‍ മൂസ കണ്ടിരുന്ന സ്വപ്‌നങ്ങളത്രയും കോവിഡ് തല്ലിത്തകര്‍ത്തു. കളിക്കാരനെന്ന നിലയില്‍ ഇന്ത്യയിലേക്കു നടത്തിയ കന്നിയാത്ര കദനത്തിലായതിന്റെ ഖിന്നത മുഖത്തു പുഞ്ചിരി പരത്തുമ്പോഴും മൂസയുടെ നെഞ്ചിലുണ്ട്. ഘാനയിലേക്കുള്ള മൂസയുടെ മടക്കയാത്രയും പ്രതിസന്ധിയിലാണ്. യാത്രയ്ക്കുള്ള സാങ്കേതിക തടസങ്ങള്‍ നീങ്ങിയാലും വിമാന ടിക്കറ്റിനു വന്‍തുക വേണം. ഈ പ്രശ്‌നത്തിനും പരിഹാരം കാണാനുള്ള പരിശ്രമത്തിലാണ് അമ്പലവയലിലെ ഫുട്‌ബോള്‍ സമൂഹം. ഓണക്കാലത്ത് മൂസയുടെ ഫോട്ടോഷൂട്ട്  ശ്രദ്ധേയമായിരുന്നു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *