May 6, 2024

98 കോടി രൂപയുടെ റോഡ് നവീകരണ പദ്ധതി: ടെൻഡർ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക്

0
മാനന്തവാടി നിയോജക മണ്ഡലം .
മാനന്തവാടി: റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഭരണാനുമതി ലഭിച്ച ജില്ലയിലെ ഏക പൊതുമരാമത്ത് വകുപ്പിന്റെ റോഡായ മാനന്തവാടി – വിമലനഗർ – കുളത്താട – വാളാട് HS- പേരിയ റോഡിന്റെ നിർമാണ കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക് ലഭിച്ചു. 98 കോടി രൂപ മുതൽ മുടക്കി 27.500 കി.മീ ദൂരമാണ് ആധുനിക രീതിയിൽ നിർമിക്കുന്നത്. ടെൻഡർ നടപടികളിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച്  മാനന്തവാടി എം എൽ എ ഊരാളുങ്കൽ സൊസൈറ്റി അധികൃതരുമായി നിരവധി തവണ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആണ് സൊസൈറ്റി പദ്ധതിയുടെ ടെൻഡറിൽ പങ്കെടുത്തത്. നാലോളം കമ്പനികൾ ടെൻഡറിൽ പങ്കെടുത്തിരുന്നുവെങ്കിലും ഊരാളുങ്കൽ സൊസൈറ്റിക്കാണ് പദ്ധതിയുടെ നിർമാണ കരാർ ലഭിച്ചിരിക്കുന്നത്. മാനന്തവാടിയിൽ നിന്നും കണ്ണൂർ ജില്ലയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന വഴി കൂടിയായി ഇത് മാറും. ഈ റോഡ് കടന്നു പോകുന്ന ഭാഗത്തെ വാളാട് പുലിക്കാട്ട് കടവ് പാലവും ടെൻഡർ നടപടികൾ പൂർത്തികരിച്ചു കഴിഞ്ഞിട്ടുണ്ട്. ഊരാളുങ്കൽ സൊസൈറ്റി പദ്ധതി ഏറ്റെടുത്തതിന്റെ ആഹ്ളാദത്തിലാണ് റോഡ് കടന്നു പോകുന്ന പ്രദേശത്തെ ജനങ്ങൾ. കെ.എസ്.ടി.പി ആണ് പദ്ധതിയുടെ നിർവഹണ ഏജൻസി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *