May 6, 2024

സാമൂഹിക സന്നദ്ധസേന: പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം 22 ന്

0
തുടര്‍ച്ചയായ ദുരന്തങ്ങള്‍ നാടിനെ ഭീതിയുടെയും ആശങ്കയുടെയും ദിനങ്ങളിലേക്ക്  എത്തിച്ചപ്പോള്‍, കരുതലോടെ കാത്തു രക്ഷിക്കുന്നതിന് സ്വയം സന്നദ്ധരായി ഇറങ്ങിയ ആളുകളെ കൃത്യമായ പരിശീലനത്തിലൂടെ ഏത് അടിയന്തിര സാഹചര്യത്തെയും നേരിടുന്നതിന് പ്രാപ്തരാക്കി മാറ്റുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണ് സാമൂഹിക സന്നദ്ധ സേന. രാജ്യത്തിന് തന്നെ മാതൃകയായി, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി ജനകീയ ദുരന്ത പ്രതികരണ സേന രൂപീകരിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ അഭിമാനകരമായ നേട്ടമാണ്. 
സാമൂഹിക സന്നദ്ധ സേനയില്‍ അംഗങ്ങളായി പരിശീലനം ലഭിച്ചവര്‍ക്ക് പദ്ധതി ഡയറക്ടര്‍  അമിത് മീണ ഐ.എ.എസ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വയനാട് ജില്ലയിലെ ആദ്യ ബാച്ചിലെ 55 വളണ്ടിയര്‍മാര്‍ക്ക് സെപ്തംബര്‍ 22 ന് ചൊവ്വാഴ്ച കളക്ടറേറ്റില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള വിതരണം ചെയ്യും.
(സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായവരെ നേരിട്ട് വിളിച്ച് സമയം അറിയിക്കുന്നതാണ്)
അടുത്ത ബാച്ച് മുതല്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന വളണ്ടിയര്‍മാർക്ക് ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണെന്ന് സാമൂഹ്യ സന്നദ്ധ സേനാ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *