May 6, 2024

കർഷകന്റെ രക്ഷക്കായി സലാമിന്റെ ഒറ്റയാൻ പോരാട്ടം

0
Img 20200916 Wa0368.jpg
,
കോട്ടത്തറ കരിഞ്ഞകുന്നിലേ പാലക്കൽ സലാം നല്ലോരു കർഷകനാണ്. അഞ്ച് ഏക്കർ ഭൂമിയിൽ നട്ടുപിടിപ്പിക്കാത്തതായി ഒന്നുമില്ല. കാപ്പിയും, കരുമുളകും, കവുങ്ങും, തെങ്ങും, ചേമ്പും, ചേനയും തുടങ്ങി എല്ലാ തരം പച്ചക്കറികളും സലാമിന്റെ പറമ്പിൽ വിളയുന്നുണ്ട്. ജൈവകൃഷി രീതിയോടാണ് ഇയാൾക്ക് ഏറെ താൽപര്യം. നന്നായി പാൽ ചുരത്തുന്ന രണ്ട് പശുക്കളും കിടാക്കളുമുണ്ട് സലാമിന്.
കൃഷി ഒരു ആരാധനയായി കാണുന്ന മണ്ണിനെ പ്രണയിച്ച ഈ കർഷകന് ഒന്നര ഏക്കറയോളം നെൽകൃഷിയുമുണ്ട്.
തന്റെ കിനാവുകൾക്ക് മീതേ കരിനിഴൽ വീഴുമെന്ന് ഉറപ്പായപ്പോഴാണ് സലാം ഒറ്റയാൻ സമരവുമായി ഇന്ന് രാവിലെ വെണ്ണിയോട് ടൗണിലെത്തിയത്. ഒന്നര ഏക്കർ വയലിലേ ഞാറ് പറിക്കാനായി. പണിക്ക് ആളെ കിട്ടുന്നില്ല. തൊഴിലുറപ്പ് തൊഴിലാളികളെ കൃഷിയിടങ്ങളിലേക്ക് തിരിച്ചുവിടണമെന്ന് ഏറെക്കാലമായി അധികൃതരോടായി സലാം പറഞ്ഞു കൊണ്ടേയിരിക്കുന്നു. 
ആരും കേൾക്കുകയോ കേട്ടതായി നടിക്കുകയോ ചെയ്യുന്നില്ല. മൃഗാശുപത്രിയിൽ പോയി മരുന്ന് ചോദിച്ചാൽ വൃത്തിയിൽ ഒരു ഉത്തരവുമില്ല. എന്തു ചെയ്യാനാ ആരോട് പറഞ്ഞിട്ടും ഒരു കാര്യവുമില്ലാത്ത വല്ലാത്തോരു അവസ്ഥയിൽ പ്രതിഷേധിക്കലേ രക്ഷയുള്ളൂ എന്ന് സലാമിനും തോന്നി.
കോട്ടത്തറ പഞ്ചായത്തിലാകട്ടെ ഒരു ഏകാധിപതിയാണെത്രെ വാഴുന്നത്. കോട്ടത്തറ വില്ലേജ് പരിസരത്ത് നിന്നും പ്ലേക്കാർഡും ഞാറും കയ്യിലേന്തി ഗ്രാമപഞ്ചായത്ത് ഓഫീസ്സ് പടിക്കൽ പോയി ഒറ്റയാൻ പ്രതിഷേധം നടത്തി അധികാരികളോട് സലാം പറഞ്ഞു സലാം പിരിഞ്ഞു.
പ്രാദേശിക ചാനൽ കണ്ണുകൾക്ക് മുമ്പിൽ ഏകാധിപത്യ അഴിമതി വാഴ്ചക്കെതിരെ രോഷം കൊണ്ട സലാം ഒരു പ്രദേശത്തേ കർഷകരുടെ മുഴുവൻ വികാരമായി മാറി. ഈ പോരാട്ടം കർഷക സമൂഹത്തിന് സമർപ്പിക്കുകയാണ് സലാം. വേറിട്ടോരു സമരവുമായി ഇനിയും സലാമിനേ നമുക്ക് പ്രതീക്ഷിക്കാം
(ഗഫൂർ വെണ്ണിയോട് .)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *