April 29, 2024

നഗരസഭയിൽ കണ്ടിജൻ്റ് & സാനിറ്റേഷൻ ജീവനക്കാരെ ചട്ടങ്ങൾ മറി കടന്ന് സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ കൗൺസിലർമാർ

0
Img 20200923 Wa0153.jpg
മാനന്തവാടി നഗരസഭയിൽ കണ്ടിജൻ്റ് & സാനിറ്റേഷൻ ജീവനക്കാരെ ചട്ടങ്ങൾ മറി കടന്ന് സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ കൗൺസിലർമാർ.സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ അധികാരികൾക്ക് പരാതി നൽകുമെന്ന് യു.ഡി.എഫ് കൗൺസിലർമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
15 കണ്ടിജൻ്റ് & സാനിറ്റേഷൻ ജീവനക്കാരെയാണ് മാനന്തവാടി നഗരസഭ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത്.ചട്ടങ്ങൾ മറികടന്നാണ് ജീവനകരെ സ്ഥിരപ്പെടുത്തുന്നത്.നിലവിൽ ഒരു വർഷം ജോലി ചെയ്തു കഴിഞ്ഞാൽ പിന്നീട് അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി ആയിരിക്കണം സ്ഥിരപ്പെടുത്താനുള്ള തീരുമാനം എടുക്കേണ്ടത്.2019 നവംബറിലാണ് 15 ജീവനക്കാരും ജോലിയിൽ പ്രവേശിച്ചത് എന്നാൽ ഒരു വർഷം തികയാതെ ഇന്ന് നടന്ന ബോർഡ് മീറ്റിംഗിൽ ഇവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം എടുത്തത് ഇത് നിയമ വിരുദ്ധമാണ് തീരുമാനത്തിനെതിരെ യു.ഡി.എഫ് കൗൺസിലർമാർ വിയോജന കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സ്ഥിര നിയമനത്തിനെതിരെ ഉന്നത അധികാരികൾക്ക് പരാതി നൽകുമെന്നും യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു . വാർത്താ സമ്മേളനത്തിൽ ജേക്കബ് സെബാസ്റ്റ്യൻ, പി.വി. ജോർജ്, വി.യു.ജോയി, റഷീദ് പടയൻ, ബി.ഡി.അരുൺകുമാർ, ഹരിചാലിഗന്ധ, ഷീജ ഫ്രാൻസീസ്, സക്കീന ഹംസ, ശ്രീലത കേശവൻ, സ്വപ്ന ബിജു തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *