May 7, 2024

മാംസ മാർക്കറ്റ് ലേലം :അമിതവാടക ഈടാക്കുന്നത് ജനദ്രോഹ നടപടിയെന്ന് ട്രേഡ് യുണിയൻ സെൻ്റർ

0
Img 20200925 Wa0223.jpg
മാനന്തവാടിയിലെ മാംസ മാർക്കറ്റ് ലേലം അമിതവാടക ഈടാക്കുന്നത് ജനദ്രോഹ നടപടിയെന്ന് ജനതാദൾ ട്രേഡ് യുണിയൻ സെൻ്റർ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.നിലവിലെ മത്സ്യ മാർക്കറ്റ് ഫിൽറ്റർ സംവിധാനം അശാസ്ത്രീയമാണെന്നും സംഭവത്തിൽ വിജിലൻസ് അന്വോഷണം നടത്തണമെന്നും അല്ലാത്തപക്ഷം ഹൈകോടതിയെ സമീപിക്കുമെന്നും നേതാക്കൾ.
സംസ്ഥാനത്ത് മറ്റെങ്ങുമില്ലാത്ത വിധമാണ് മാനന്തവാടി നഗരസഭ മത്സ്യ-മാംസ മാർക്കറ്റുകളുടെ കാര്യത്തിൽ സ്വീകരിക്കുന്ന നിലപാട്. ലോല തുക ഇരട്ടിയാക്കിയാണ് മാർക്കറ്റുകൾ ലേലം ചെയ്യുന്നത്.തുക കൂടുതലായതിനാൽ മാംസ മാർക്കറ്റ് ലേലം നടന്നിട്ടുമില്ല.തുക ഇരട്ടിയാകു ന്നതോടെ മത്സ്യ മാംസങ്ങളുടെ വില കൂട്ടാൻ വ്യാപാരികൾ നിർബന്ധിതമാവും അങ്ങനെ വരുമ്പോൾ അത് സാധാരണക്കാർ വില കൂട്ടി വാങ്ങേണ്ട അവസ്ഥയിലേക്കാണ് എത്തിചേരുക. കൊവിഡ് കാലത്ത് പോലും ലേലതുക ഇരട്ടിയാക്കുക വഴി കച്ചവടക്കാരെയും പൊതുജനങ്ങളെയും ദ്രോഹിക്കുന്ന നിലപാടുകളാണ് നഗരസഭ അധികൃതർ ചെയ്യുന്നത്.കൂടാതെ ലക്ഷങ്ങൾ മുടക്കി നവീകരിച്ച മാർക്കറ്റ് പ്രവർത്തിയിൽ അഴിമതിയുണ്ടായിട്ടുണ്ടെന്നും ശാസ്ത്രീയമായി പണിയെടുക്കാത്തതിനാൽ ഫിൽറ്റർ സംവിധാനം പോലും ശരിയല്ലാത്തതിനാൽ മാർക്കറ്റ് ദുർഗന്ധം വമിക്കുകയാണെന്നും അത്തരം ക്രമകേടുകൾക്കെതിരെ വിജിലൻസിനെയും കോടതിയേയും സമീപിക്കുമെന്നും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജെ.ടി.യു.സി. ജില്ലാ പ്രസിഡൻ്റ് അസീസ് മാനന്തവാടി, റെജി ചൂട്ടക്കടവ്, എം.കെ.അഫ്സൽ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *