ഹത്റാസ് സംഭവം: കോണ്‍ഗ്രസ്സ് പ്രതിഷേധ സത്യാഗ്രഹം നടത്തി
കല്‍പ്പറ്റ: ഹത്റാസ് സംഭവത്തില്‍ പ്രതിഷേധിച്ച് കെ.പി.സി.സി നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ 6 ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ സത്യാഗ്രഹം സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് കല്‍പ്പറ്റ എച്ച്.ഐ.എം യു.പി സ്കൂള്‍ പരിസരത്ത് നടന്ന ജില്ലാതല ഉദ്ഘാടനം ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പര്‍ പി.പി ആലി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ടി.ജെ ഐസക്ക്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ സി. ജയപ്രസാദ്, ജി,. വിജയമ്മ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പ്രതിഷേധ സത്യാഗ്രഹം ഡി.സി.സി വൈസ് പ്രസിഡന്‍റ് എം.എ ജോസഫ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.കെ അബ്ദുറഹിമാന്‍, പോള്‍സണ്‍ കൂവയ്ക്കല്‍, ശ്രീധരന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പ്രതിഷേധ സത്യാഗ്രഹം കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി അഡ്വ. എന്‍.കെ വര്‍ഗീസ്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എം.ജി ബിജു,പി.വി ജോര്‍ജ്ജ്, മാനന്തവാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്‍റ് ഡെന്നിസണ്‍ കണിയാരം എന്നിവര്‍ പ്രസംഗിച്ചു.
പനമരം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പ്രതിഷേധ സത്യാഗ്രഹം സി. അബ്ദുള്‍ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എച്ച്.ബി പ്രദീപ് മാസ്റ്റര്‍, കമ്മന മോഹനന്‍, പനമരം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്‍റ് കെ.ജെ പൈലി എന്നിവര്‍ പ്രസംഗിച്ചു.
മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പ്രതിഷേധ സത്യാഗ്രഹം കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പര്‍ കെ.എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി ഉലഹന്നാന്‍ നീറന്താനം, സണ്ണി തോമസ്, റെജി പുളിങ്കുന്നേല്‍, ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പ്രതിഷേധ സത്യാഗ്രഹം കെ.പി.സി.സി വൈസ് പ്രസിഡന്‍റ് കെ.സി റോസക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി എം.എസ് വിശ്വനാഥന്‍, ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ആര്‍.പി ശിവദാസ്, നിസി അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
Leave a Reply