ഉന്നത വിജയം നേടിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനം
കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി, +2, ഡിഗ്രി , പി.ജി കോഴ്‌സുകള്‍ക്ക് ഫസ്റ്റ് ക്ലാസ്/ഡിസ്റ്റിംഗ്ഷന്‍ അല്ലെങ്കില്‍ തത്തുല്യ ഗ്രേഡ് വാങ്ങി ഉന്നത വിജയം നേടിയ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രോത്സാഹന സമ്മാനത്തിന് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ആധാര്‍, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റ്ഔട്ട് അനുബന്ധ രേഖകള്‍ സഹിതം ഒക്ടോ. 31 നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.
വിവരങ്ങള്‍ക്ക് ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ജില്ലാ പട്ടികജാതി വികസന ഓഫീസ്- 04936 20382, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് കല്‍പ്പറ്റ- 04936 208099, പനമരം- 04935 220074, മാനന്തവാടി- 04935 241644, സുല്‍ത്താന്‍ ബത്തേരി – 04936 221644.
Leave a Reply