മുന്‍ സൈനികരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ വിമുക്തഭാടന്മാര്‍ രംഗത്ത്

മുന്‍ സൈനികരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ വിമുക്തഭാടന്മാര്‍ രംഗത്ത്.സൈനികരുടെ പെന്‍ഷന്‍ കാലാവധിക്കനുസരിച്ച് കുറവ് വരുത്തണമെന്ന് കഴിഞ്ഞ ദിവസം സംയുക്ത സൈനികമേധവി വിപിന്‍ റാവത്തിന്റെ പ്രസ്താവന സൈനികരുടെയും മുന്‍സൈനികരുടെയും മനോവീര്യം തകര്‍ക്കുന്നതാണെന്ന് ആര്‍മി ഏവിയേഷന്‍ ദേശീയ പ്രസിഡണ്ട് അഡ്വക്കറ്റ് ജോര്‍ജ്ജ് പി ജെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.തന്റെ കീഴിലുള്ള സൈനികര്‍ക്ക് യാതൊരു ആനുകൂല്യവും നല്‍കാന്‍ കഴിയാത്ത വിപിന്റാവത്ത് ഭരണാധികാരികള്‍ക്ക് വേണ്ടി ദാല്യപ്പണി ചെയ്യുകയാണ്.ഇതവസാനിപ്പിച്ച് പ്രസ്താവന പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം രാജ്യവ്യാപക പ്രതിഷേധത്തിന് നേതൃ്ത്വം നല്‍കുമെന്നും ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയത്തിന് കത്തയക്കുമെന്നും ജോര്‍ജ്ജ് അറിയിച്ചു.



Leave a Reply