May 2, 2024

എയര്‍ലൈന്‍ കാര്‍ഗോ ഡിജിറ്റല്‍വല്‍കരണത്തിന് : മികച്ച പങ്കാളിത്തവുമായി ഐ ബി എസ്-കാര്‍ഗോ എ ഐ

0
Ibs And Cargoai.jpg


തിരുവനന്തപുരം:  വിപണനവും സേവനവും ഡിജിറ്റല്‍വല്‍കരിച്ച് വിമാനക്കമ്പനികളുടെ ചരക്കുനീക്കത്തില്‍ വരുമാനവും വേഗവും   വര്‍ധിപ്പിക്കുന്നതിനായി  തിരുവനന്തപുരം ആസ്ഥാനമായ ലോകോത്തര ഐടി കമ്പനി  ഐബിഎസ് സോഫ്റ്റ് വെയറും എയര്‍ കാര്‍ഗോ മേഖലയിലെ സോഫ്റ്റ് വെയര്‍ സേവനദാതാക്കളായ കാര്‍ഗോഎഐ-യും പങ്കാളിത്തത്തിലേര്‍പ്പെട്ടു. 


ഐബിഎസ്-ന്‍റെ ഐകാര്‍ഗോ സോഫ്റ്റ് വെയര്‍ സേവനം ഉപയോഗിക്കുന്ന വിമാനക്കമ്പനികള്‍ക്ക് ഭാവി വിപണികളിലും നിലവിലുള്ള വിപണികളിലും ബിസിനസ് വര്‍ധിപ്പിക്കാനും അതിവേഗ ഡിജിറ്റൈസേഷന്‍ സാധ്യമാക്കാനും കാര്‍ഗോഎഐ-യുമായുള്ള പങ്കാളിത്തം പ്രയോജനപ്പെടും. കഴിഞ്ഞ ജൂലൈയില്‍ ആരംഭിച്ച സഹകരണമാണ് ഐകാര്‍ഗോ-യുടെയും കാര്‍ഗോഎഐയും സേവനങ്ങള്‍ വിമാനക്കമ്പനികള്‍ക്ക് അനുയോജ്യമായ തരത്തില്‍ സംയോജിപ്പിക്കുന്നതിലേയ്ക്ക് നീങ്ങിയിരിക്കുന്നത്. വിമാനക്കമ്പനികള്‍, ചരക്കുനീക്ക സ്ഥാപനങ്ങള്‍, ജനറല്‍ സെയില്‍സ് ഏജന്‍റുമാര്‍ എന്നിങ്ങനെ ഈ മേഖലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഇ-ബുക്കിംഗിലൂടെ ഐബിഎസ്-കാര്‍ഗോഎഐ പങ്കാളിത്തത്തെ പ്രയോജനപ്പെടുത്താം. വലിയ സാങ്കേതികവിദ്യയിലേയ്ക്ക് പോകാതെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ടെസ്റ്റുകള്‍ നടത്തി ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ സ്ഥാപനങ്ങള്‍ക്കു കഴിയും. 

എയര്‍ കാര്‍ഗോ മേഖലയില്‍ ഇപ്പോഴും പിന്തുടരുന്ന പരമ്പരാഗത മാര്‍ഗങ്ങള്‍ ഉപേക്ഷിച്ച് സെയില്‍സ്, ഡിസിട്രിബ്യൂഷന്‍ തുടങ്ങിയ രംഗങ്ങളില്‍ നൂതനത്വവും വേഗവും കൊണ്ടുവരാന്‍ ഈ പങ്കാളിത്തം ഉപകരിക്കുമെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ കാര്‍ഗോ ആന്‍ഡ് ലോജിസ്റ്റിക്സ് മേധാവിയും വൈസ് പ്രസിഡന്‍റുമായ അശോക് രാജന്‍ പറഞ്ഞു. വലിയ പ്രയത്നം ഇല്ലാതെതന്നെ  ഉപയോക്താക്കളുമായി ഡിജിറ്റല്‍ മാര്‍ഗത്തില്‍ ബന്ധപ്പെടാനും തങ്ങളുടെ ശേഷി അതിവേഗത്തില്‍ വിപണനം ചെയ്യാനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.  

അതതു സമയത്തെ ഇ-ബുക്കിംഗ്, ഇ-ക്വോട്ടിംഗ്, വിമാനലഭ്യത സംബന്ധിച്ച വിവരം, ചരക്കുനീക്കത്തിന്‍റെ ഗതി എന്നിവ പുതിയ സംവിധാനത്തിലൂടെ സാധ്യമാകുമെന്ന് കാര്‍ഗോഎഐ സിഇഒ മാത്യുപിടോട് പറഞ്ഞു. എയര്‍ലൈന്‍ മേഖലയിലെ ഡിജിറ്റൈസേഷന്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താന്‍ ഈ സഹകരണത്തിലൂടെ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *