പി.കെ. കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോളേജിന് പുതിയ കെട്ടിടം: ഉദ്ഘാടനം 7-ന്.
പി.കെ. കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോളേജിന് പുതിയ കെട്ടിടം.എടവക പൈങ്ങാട്ടരിയിൽ ഒന്നര കോടി ചിലവിൽ നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം ജനുവരി 7 ന് ഉന്നത വിദ്യദ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീൽ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ഒ.ആർ.കേളു എം.എൽ.എ.വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലെ പട്ടികവർഗ്ഗ – പട്ടികജാതി വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികളുടെ ശാസ്ത്ര സാങ്കേതിക ഉന്നത പഠനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹുമൻ റിസോഴ്സ് ഡവലപ്പ്മെൻ്റിൻ്റെ കീഴിൽ 2008 സ്ഥാപിതമായതാണ് മാനന്തവാടി പി.കെ.കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്.2008 മുതൽ മാനന്തവാടി ഗവ:കോളേജ് ക്യാമ്പസിൽ പ്രവർത്തിച്ചു വരികയായിരുന്നു കോളേജ്.ഒ.ആർ.കേളു എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 150 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ അക്കാദമിക്ക് ബ്ലോക്ക് നിർമ്മാണം പൂർത്തീകരിച്ചത്. എടവക ഗ്രാമ പഞ്ചായത്ത് സൗജന്യമായി നൽകി 2 ഏക്കർ 63 സെൻ്റ് സ്ഥലത്താണ് കെട്ടിടം പൂർത്തീകരിച്ചത്.നാല് യു.ജി.കോഴ്സുകളും രണ്ട് പി.ജി.കോഴ്സുകളുമാണ് നിലവിലുള്ളത്. 300 കുട്ടികൾ പഠനം നടത്തി വരുന്നു. ജനുവരി 7 ന് രാവിലെ 10 മണിക്ക് കോളേജ് മന്ത്രി ഡോ.കെ.ടി.ജലീൽ ഓൺ ലൈനിലൂടെ കെട്ടിടം ഉദ്ഘാടനം ചെയ്യും. ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉൾപ്പെടെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ പങ്കെടുക്കുമെന്നും എം.എൽ.എ.പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഒ.ആർ.കേളു എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി.പ്രദീപ് മാസ്റ്റർ, വാർഡ് മെമ്പർ ലിസി ജോൺ, കോളേജ് പ്രിൻസിപ്പാൾ കെ.എൻ.പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply