പാസ്പോർട്ട് കവറിനൊപ്പം ലഭിച്ചത് മറ്റൊരാളുടെ പാസ്പോർട്ട്
പനമരം ഒന്നെടുത്താൽ ഒന്നു ഫ്രീ എന്ന് പറയുന്ന കാലത്ത് ഓൺലൈൻ വ്യാപാര പോർട്ടലിൽ പാസ്പോർട്ട് കവറിന് ഓർഡർ ചെയ്തയാൾക്ക് കവറിന് പുറമേ പാസ്പോർട്ടും കിട്ടി. കവറിനുള്ളിൽ അടക്കം ചെയ്ത് കിട്ടിയ യഥാർഥ പാസ്പോർട്ട് മറ്റൊരളിൻ്റെ പേരിലുളളതാണെന്ന് മാത്രം. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ കബളിപ്പിക്കപ്പെടുന്ന ഒട്ടേറെ സംഭവങ്ങള്‍ നടക്കുന്നതിനിടെയാണ് ഇത്തരമൊരുത്തനുഭവം. പാസ്പോർട്ടും കവറിന് ആമസോണിൽ ഓർഡർ ചെയ്ത കണിയാമ്പറ്റ സ്വദേശി മിഥുൻ ബാബുവിനാണ് കവറിനൊപ്പം മറ്റൊരാളുടെ പാസ്പോർട്ടും കൂടി ബോണസായി കിട്ടിയത്. തൃശൂര്‍ സ്വദേശിയായ മുഹമ്മദ് സാലിഹ് എന്നയാളുടെ പാസ്‌പോര്‍ട്ടാണ് കവറിനുളളിൽ ഉണ്ടായിരുന്നത്.
മിഥുന്‍ ഒക്ടോബര്‍ 30ന് ഓര്‍ഡര്‍ ചെയ്ത കവർ നവംബര്‍ ഒന്നിന് തന്നെ ലഭിച്ചു. പാർസൽ തുറന്നു നോക്കിയപ്പോഴാണ് കവറിനൊപ്പം ഒരു പാസ്‌പോര്‍ട്ട് കൂടി കണ്ടത്. ആമസോണ്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇനി ഇങ്ങനെ ആവര്‍ത്തിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ കവറിനൊപ്പം ലഭിച്ച പാസ്‌പോര്‍ട്ട് എന്തു ചെയ്യണമെന്ന ചോദ്യത്തിന് മറുപടി ലഭിച്ചില്ല. ഇതോടെ യഥാർഥ ഉടമയെ കണ്ടെത്തി പാസ്പോർട്ട് കൈമാറേണ്ട ഗതികേടയി.
പാസ്‌പോര്‍ട്ടില്‍ ബന്ധപ്പെടേണ്ട നമ്പര്‍ ഇല്ലാത്തതും വിനയായി. എന്നാല്‍ പാസ്‌പോര്‍ട്ടിൽ ഉള്ള അഡ്രസില്‍ പാസ്പോർട്ട് തിരിച്ചയച്ചു.
Leave a Reply