May 13, 2024

അംഗീകൃത യോഗ്യത ഇല്ലാതെ ആയുർവേദ ചികിത്സ നടത്തുന്നത് തടയുക :എ എം എ ഐ

0
Img 20211104 101356.jpg
   നാട്ടുവൈദ്യം, പാരമ്പര്യവൈദ്യം, കളരി മർമ ചികിത്സ എന്നിങ്ങനെ പല പേരുകളിൽ അംഗീകൃത യോഗ്യതയില്ലാത്തവർ നടത്തുന്ന ആയുർവേദ ചികിത്സ കർശനമായും തടയണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ(എ എം എ ഐ )വയനാട് ജില്ലാ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെടുകയും കളക്ടർക്ക് ഇത് സംബന്ധിച്ചു പരാതി കൊടുക്കുകയും ചെയ്തു .
2018ലെ സുപ്രീം കോടതി വിധി പ്രകാരം അംഗീകൃത അക്കാഡമിക് യോഗ്യതയും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഇല്ലാത്തവർ പൊതുജനങ്ങൾക്ക് ചെയ്യുന്ന ഏത് ചികിത്സയും ഒരു വർഷത്തെ തടവോ പിഴയോ ഇവ രണ്ടും കൂടിയോ ചുമത്താവുന്ന കുറ്റകൃത്യമാണ് . അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകളൊന്നുമില്ലാത്ത ഇത്തരം തട്ടിപ്പ് ചികിത്സരുടെ വ്യാജ ചികിത്സകളിൽ കുടുങ്ങി ആരോഗ്യവും സമ്പത്തും നഷ്ടപ്പെടുത്തരുതെന്നു ആയുർവേദ ഡോക്ടർമാരുടെ അംഗീകൃത സംഘടനയായ എ എം എ ഐ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *