നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് നൂറാം വാർഷികം;സംഘാടക സമിതി രൂപകരിച്ചു

മാനന്തവാടി-നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് 100 ആം വാർഷികത്തിനോടാനുബന്ധിച്ച് സംഘാടക സമിതി രൂപീകരിച്ചു. കോവിഡ് പ്രോട്ടോകോളിനുള്ളിൽ നിന്നുകൊണ്ട് വിപുലമായ പരിപാടികളോടെ വാർഷിക പരിപാടികൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉത്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് മനു. ജി. കുഴിവേലി അദ്ധ്യക്ഷം വഹിച്ചു. അത്തിലൻ അബൂബക്കർ, പി. സന്തോഷ് എന്നിവർ സംസാരിച്ചു.യോഗത്തിന് വൈസ് പ്രസിഡന്റ് എം പി വത്സൻ സ്വാഗതവും, സെക്രട്ടറി ഇൻ ചാർജ് രാജു മാത്യു നന്ദിയും പറഞ്ഞു.



Leave a Reply