May 1, 2024

മൃഗസംരക്ഷണ മേഖലയിലെ പുതിയ സംരഭകത്വ വികസന കേന്ദ്ര പദ്ധതികൾ – വെബിനാർ ഇന്ന് 3 മണിക്ക്

0
Img 20211105 084603.jpg
തിരുവനന്തപുരം-മൃഗസംരക്ഷണ മേഖലയിലെ പുതിയ സംരഭകത്വ വികസന കേന്ദ്ര പദ്ധതികൾ – വെബിനാർ ഇന്ന് 3 മണിക്ക്.കേന്ദ്ര പദ്ധതികളായ ദേശീയ കന്നുകാലി മിഷൻ (National Livestock Mission), രാഷ്ട്രീയ ഗോകുൽ മിഷൻ എന്നിവ 2021-22 മുതൽ മൃഗസംരക്ഷണ മേഖലയിൽ സ്വകാര്യ സംരംഭകർക്ക് കൂടി ഉപകാര പ്രദമാകുന്ന രീതിയിൽ കോഴി വളർത്തൽ, ആട് വളർത്തൽ, പന്നി വളർത്തൽ, കാലിത്തീറ്റ വികസനം, കന്നുകാലി വർദ്ധനവിനായുള്ള പദ്ധതികൾ എന്നിവ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നു. ഈ പദ്ധതികളിൽ പലതും കേരളത്തിന്‍റെ മൃഗസംരക്ഷണ മേഖലയ്ക്ക് ഉണർവ്വേകുവാൻ ഉപകരിക്കുന്നവയാണ്. രോഗവിമുക്തമായ, ഉൽപ്പാദന ശേഷി കൂടിയ പശുക്കളെ സംസ്ഥാനത്തിനകത്തു തന്നെ കൂടുതലായി ഉൽപ്പാദിപ്പിക്കുവാൻ പാകത്തിൽ കന്നുകാലി വർദ്ധനവിനായുള്ള ഫാമുകൾ സ്ഥാപിക്കുന്നതിന് രണ്ട് കോടി രൂപ വരെ സബ്സിഡി ലഭിക്കുന്ന പദ്ധതിയും ഇതിൽപെടും. കൂടാതെ കോഴി, ആട്, പന്നി എന്നിവയുടെ ഫാമുകൾ സ്ഥാപിക്കുന്നതിനും തീറ്റപ്പുല്ലിൽ നിന്നും സൈലേജ്, ഫോഡർ ബ്ലോക്ക് നിർമ്മാണ യൂണിറ്റുകൾ എന്നിവ സ്ഥാപിക്കുന്നതിനും 50% വരെ സബ്സിഡി ലഭിക്കുന്ന പദ്ധതികളുമുണ്ട്. ഈ പദ്ധതികളുടെ വിശദവിവരങ്ങൾ നമ്മുടെ പ്രിയപ്പെട്ട കർഷക സുഹൃത്തുക്കളെയും, നവ സംരഭകരെയും ഉദ്യോഗസ്ഥരെയും അറിയിക്കുന്നതിനും, അവരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായി ഒരു വെബിനാർ കെ.എൽ.ഡി.ബോർഡ് 2021 നവംബർ 5, വെള്ളിയാഴ്ച 3.00 മണിയ്ക്ക് സംഘടിപ്പിക്കുന്നു.

സംസ്ഥാനത്തിന് ആവശ്യമായ കന്നുകാലി സമ്പത്ത് സംസ്ഥാനത്തിനകത്ത് തന്നെ ഉൽപ്പാദിപ്പിക്കുവാനും, ഈ മേഖലയിലേയ്ക്ക് കൂടുതൽ വ്യക്തികൾ, സംരംഭകർ, സ്വയം സഹായ സംഘങ്ങൾ എന്നിവർക്ക് കടന്നുവരുവാനുള്ള അവസരവും ഇവിടെ സംജാതമാവുകയാണ്.
പദ്ധതികളുടെ വിശദമായ മാർഗ്ഗ നിർദ്ദേശങ്ങളും, അവ ലഭിക്കുന്നതിനുളള നടപടിക്രമങ്ങളുമെല്ലാം വെബിനാറിൽ അവതരിപ്പിക്കും. വെബിനാറിന്‍റെ ഉൽഘാടനം ബഹു.മൃഗസംരക്ഷണ-ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി ശ്രീമതി ജെ.ചിഞ്ചുറാണി നിർവ്വഹിക്കുന്നതാണ്.
വെബിനാറിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർക്ക് 0471-2440920, 9446004297 നമ്പറുമായി ബന്ധപ്പെടുക. മാത്രവുമല്ല കെ.എൽ.ഡി.ബോർഡ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ താഴെപ്പറയുന്ന വെബ്സൈറ്റുകൾ മുഖേനയും വെബിനാറിൽ പങ്കെടുക്കാവുന്നതാണ്.
വെബ്സൈറ്റുകൾ 
കെ.എൽ.ഡി.ബോർഡ് : www.livestock.kerala.gov.in
മൃഗസംരക്ഷണ വകുപ്പ് : https://ahd.kerala.gov.in
എൻ.ഡി.ഡി.ബി : https://www.nddb.coop
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *