ട്രക്ടറിനോടുള്ള അവഗണനക്കെതിരെ ട്രാക്ടര്‍ റാലിയും സൗഹൃദ സംഗമവും നടത്തി

കൽപ്പറ്റ: വിവിധആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വയനാട് ട്രാക്ടര്‍ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ കൽപ്പറ്റ മുതൽ മുട്ടിൽ വരെ ട്രാക്ടര്‍ റാലിയും സൗഹൃദ സംഗമവും നടത്തി
കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ട്രാക്ടറുകള്‍ക്ക് ഇന്ധന സബ്‌സിഡി അനുവദിക്കുക, പുതിയ ട്രാ.ക്ടര്‍ ട്രൈലര്‍ പെര്‍മിറ്റ് അനുവദിക്കുക. ജി.പി.എസ് സംവിധാനത്തില്‍ നിന്ന് ട്രാക്ടറിനെ ഒഴിവാക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വയനാട് ട്രാക്ടര്‍ ഡ്രൈവേഴ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ട്രാക്ടര്‍ റാലിയും സൗഹൃദ സംഗമവും നടത്തിയത്. ചടങ്ങില്‍ മാതൃകാ കര്‍ഷകരെ ആദരിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് ട്രാക്ടറുകൾ റാലിയിൽ പങ്കെടുത്തു.



Leave a Reply