April 27, 2024

കർഷകർക്ക് കൈത്താങ്ങായി ഉൽപ്പന്നങ്ങൾ സപ്ലൈകോ ശേഖരിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ

0
Img 20220115 185909.jpg
കൽപ്പറ്റ: കാർഷിക മേഖലയിൽ പ്രതിസന്ധി നേരിടുന്നവരെ സഹായിക്കാൻ കർഷകർ ഉൽപ്പാദിപ്പിക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ശേഖരിച്ച് സപ്ലൈകോ സ്റ്റോറുകൾ വഴി വിൽപ്പന നടത്തുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കാക്കവയലിൽ വാസുകി ഭക്ഷ്യ സംസ്കരണ പ്ലാൻ്റ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 
കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റിൽ ഏലക്ക ഉൾപ്പെടുത്തിയതുവഴി വിപണിയിൽ ഏലക്ക വില ഉയർന്നുവെന്നും ഇതേ മാതൃകയിൽ കർഷകരെ സഹായിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. വാസുകയിൽ നടന്ന കാർഷികോൽപ്പാദക മേഖലയിലുള്ളവരുമായി മന്ത്രി ചർച്ച നടത്തി. കർഷകർക്ക് സഹായകരമാവുന്ന പദ്ധതികൾക്ക് സർക്കാർ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം ചർച്ചയിൽ ഉറപ്പ് നൽകി. വാസുകി ചെയർമാൻ പി.ടി.രാജു, വൈസ് ചെയർമാൻ 
സജി കാവനാക്കുടി, 'സി.ഇ.ഒ. കെ.എം. ബാബു,
 സി.പി.ഐ. ജില്ലാ സെക്രട്ടറി വിജയൻ ചെറുകര ,
കേരള എഫ്. പി.ഒ. കൺസോർഷ്യം സംസ്ഥാന പ്രസിഡണ്ട് സാബു പാലാട്ടിൽ, സെക്രട്ടറി സി.വി.ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *