May 3, 2024

മുട്ടക്കോഴികളെ വിതരണം ചെയ്തു

0
Img 20220119 074349.jpg
പുൽപ്പള്ളി :പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 21 – 22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 60 ഗുണഭോക്തൃ കുടുംബങ്ങൾക്ക് അഞ്ച് മുട്ടക്കോഴികളെ വീതം വിതരണം ചെയ്തു.പുൽപ്പള്ളിയിൽ 1200 – കുടുംബങ്ങളിൽ അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതി പ്രകാരമാണ് നടപ്പാക്കുന്നത്.ഇതിൽ 60 – ഭിന്നശേഷി കുടുംബങ്ങൾക്ക് 25 – കോഴികളെയും അവയെ വളർത്താനുള്ള കൂടും പദ്ധതിയുടെ ഭാഗമായി 50 ശതമാനം സബ്സിഡിയോടെ കൂടി നൽകും.അഞ്ചു കോഴികൾ വീതമുള്ള 1200 – യൂണിറ്റുകൾ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.കൂടാതെ 2023 – വർഷം മുതൽ ഗ്രാമീണ മേഖലയിൽ നിന്ന് മുട്ട സംഭരണം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.നാടൻ മുട്ടയ്ക്ക് വിപണി കണ്ടെത്തുന്നതിനും, ഭക്ഷ്യസുരക്ഷാ സംരംഭങ്ങൾ മുഖേന കുടുംബാംഗങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ഈ പദ്ധതി ഉപകരിക്കും.കൂടാതെ, മുട്ട സംരക്ഷണപ്രവർത്തനങ്ങൾ സുസ്ഥിരമായ രീതിയിൽ ആരംഭിച്ചതിനു ശേഷം, പാൽ സബ്സിഡിക്ക് സമാനമായ രീതിയിൽ കോഴിമുട്ടയ്ക്ക് ഉൽപ്പാദക സബ്സിഡി നൽകുന്ന നൂതന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കും.കോഴി വിതരണ പദ്ധതികൾക്ക് പകരം കോഴിതീറ്റ, കോഴിമുട്ട സംരംഭത്തിനും പ്രാധാന്യം നൽകും.പദ്ധതിയുടെ ഗ്രാമ പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്: ടി.എസ് ദിലീപ് കുമാർ നിർവഹിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ: എം.കെ കരുണാകരൻ അധ്യക്ഷനായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് : ശോഭന സുകു മുഖ്യപ്രഭാഷണം നടത്തി.പുൽപ്പള്ളി മൃഗാശുപത്രി സീനിയർ വെറ്റിനറി സർജൻ ഡോ. കെ.എസ് പ്രേമൻ സ്വാഗതവും, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ : റോഷ്ന നന്ദിയും പറഞ്ഞു.

വെറ്റിനറി സ്റ്റാഫ് വി.എം ജോസഫ് വെള്ളിലാം തടത്തിൽ, രമേശൻ കെ, ഗോപിനാഥ് വി. ഡി, സുനിത പി.കെ, രതീഷ് പി.കെ, ബിന്ദു പി . കെ, ജയ സുരേഷ്, മാത്യു പി.ജെ തുടങ്ങിയവർ വാർഡ് തലത്തിൽ നടന്ന കോഴി വിതരണത്തിന് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *