ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്: സമഗ്രമായ അന്വേഷണത്തിന് പ്രത്യേക ടീം വേണം. യുവജന കമ്മീഷൻ

കൽപ്പറ്റ: കൽപ്പറ്റ നടന്ന യുവജന കമ്മീഷന്‍ അദാലത്തില്‍ 16 പരാതികള്‍ തീര്‍പ്പാക്കി .
സംസ്ഥാനത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് വ്യാപകമായി നടക്കുന്ന സാഹചര്യത്തില്‍ തട്ടിപ്പുകള്‍ തടയുന്നതിനായി സൈബര്‍ ഡോമിന്റെ കീഴില്‍ ഒരു പ്രത്യേക ടീമിനെ നിയോഗിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ശുപാര്‍ശ നല്‍കുമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഷ്‌സണ്‍ ചിന്ത ജെറോം. കല്‍പ്പറ്റ പി ഡബ്ല്യു കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യുവജന കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സാമ്പത്തിക വായ്പയും അതിന്റെ തിരിച്ചടവുമായി ബന്ധപ്പെട്ട് യുവജനങ്ങള്‍ സമര്‍പ്പിച്ച പരാതിയില്‍ വിവിധ ബാങ്കുകളുടെ മാനേജര്‍മാര്‍ സമര്‍്പപിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ കമ്മീഷന്‍ സ്വീകരിച്ചു. അദാലത്തില്‍ 20 കേസുകള്‍ പരിഗണിച്ചു. 16 കേസുകള്‍ തീര്‍പ്പാക്കി. നാല് കേസ് അടുത്ത അദാലത്തില്‍ പരിഗണിക്കും. 7 പുതിയ പരാതികള്‍ കമ്മീഷന്‍ സ്വീകരിച്ചു. ഈ പരാതികളില്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കമ്മീഷനംഗങ്ങളായ കെ റഫീഖ്, കെ.കെ വിദ്യ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പ്രകാശ് പി ജോസഫ്, അസിസ്റ്റന്റ് പി അഭിഷേക് തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.



Leave a Reply