വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക് ശദാബ്‌ദി ആഘോഷം ലോഗോ പ്രകാശനം ചെയ്തു

വെള്ളമുണ്ട : പ്രവർത്തന രംഗത്തു നൂറുവർഷം പൂർത്തീകരിച്ച വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക് ഒരു വർഷം നീണ്ടു നിൽക്കുന്ന ശദാബ്‌ദി ആഘോഷങ്ങൾ നടത്തുന്നതിന്റെ ഭാഗമായി ലോഗോ പ്രകാശനം നടത്തി.
തെരഞ്ഞടുത്ത ലോഗോയുടെ പ്രകാശനം മാനന്തവാടി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ ജോണി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് മമ്മൂട്ടി പാറക്ക അധ്യക്ഷത വഹിച്ചു.
പി മുഹമ്മദ് സീനത്ത് എം ജെ ചാക്കോ ഏകരത്തു മൊയ്‌ദുഹാജി ഷാജി ജേക്കബ് മായൻമുതിര റംല മുഹമ്മദ്. ടി. മൊയ്തു. ടി. നാസർ . ടി കെ മമ്മൂട്ടി
അസീസ് വെള്ളമുണ്ട എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.ജനറൽ കൺവീനർ കെ എം മുരളീധരൻ സ്വാഗതവും റഫീഖ് കെ കെ സി നന്ദിയും പറഞ്ഞു



Leave a Reply