ബത്തേരി കോഴക്കേസ്: ശബ്ദം സുരേന്ദ്രൻ്റേത് തന്നെയാണെന്ന് ഫൊറൻസിക് റിപ്പോർട്ട്

ബത്തേരി : ബത്തേരി കോഴ വിവാദ കേസ്സിലെ ഫൊറൻസിക് റിപ്പോർട്ട് പുറത്ത് വന്നു.
ശബ്ദം ,ബി.ജെ.പി. സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ്റേത് തന്നെയാണ് എന്ന് സ്ഥിരീകരിക്കുന്നതാണ് ഫൊറൻസിക് റിപ്പോർട്ട്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബത്തേരിയിലെ എൻ.ഡി.എ .സ്ഥാനാർത്ഥിയായി മത്സരിച്ച ,ജെ.ആർ. പി. സ്ഥാനാർത്ഥിയായി മത്സരിച്ചതിന് പിന്നാലെയാണ് ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച കോഴ വിവാദം ഉണ്ടായത്.
തിരഞ്ഞെടുപ്പ് മത്സരത്തിനായി സി.കെ. ജാനുവിന് തിരുവനന്തപുരത്ത് ഹോട്ടലിൽ വെച്ച് കെ. സുരേന്ദ്രൻ പത്ത് ലക്ഷം രൂപയും ശേഷം ,ബി.ജെ. പി. മുൻ വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ മുഖാന്തിരം 25 ലക്ഷം രൂപയും കോഴയായി നൽകിയെന്നായിരുന്നു, ജെ.ആർ. പി പ്രവർത്തക പ്രസീത അഴീക്കോട് ആരോപണം ഉന്നയിച്ചത്.
പ്രസീതയുടെ ഫോൺ കസ്റ്റഡിയിലെടുത്ത പോലീസ് അന്വേഷണ സംഘം കെ.സുരേന്ദ്രൻ,
സി.കെ. ജാനു ,പ്രശാന്ത് മലവയൽ ,പ്രസീദ അഴീക്കോട് എന്നിവരുടെ ശബ്ദ സാമ്പിളുകൾ 2021 ഒക്ടോബർ, നവംബർ മാസങ്ങളിൽ ഫൊറൻസിക് പരിശോധന നടത്തി. തിരുവന്തപുരത്തെ സംസ്ഥാന സർക്കാരിൻ്റെ
ഫൊറൻസിക് ലാബിലാണ് പരിശോധന നടന്നത്. പരിശോധന കേന്ദ്ര സർക്കാരിൻ്റെ ലാബിൽ പരിശോധന നടത്തണമെന്ന കെ. സുരേന്ദ്രൻ്റെ ഹർജി തള്ളിയിരുന്നു.
പോലീസ് നിയമ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ സുരേന്ദ്രൻ ആരോപണമെല്ലാം നിഷേധിക്കുകയാണ്.
ഏറെ നാൾ നിശ്ശബ്ദമായിരുന്ന ഈ കോഴ വിവാദം ഇനി കുടുതൽ എരിഞ്ഞ് കത്തും.



Leave a Reply