ബത്തേരി നഗരസഭയുടെ നറുപുഞ്ചിരിക്ക് ബിൽഡിങ് ഓണേഴ്സ് അസോസിയേഷന്റെ കൈത്താങ്ങ്

ബത്തേരി : ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന നറു പുഞ്ചിരി – നവജാത ശിശുക്കളെ വരവേൽക്കൽ പദ്ധതിയിലേക്ക് ബേബി പാക്കറ്റ് നൽകി ബിൽഡിങ്ങ് ഓണേഴ്സ് അസോസിയേഷൻ മാതൃകയായി .
സമൂഹത്തിലെ നന്മയുടെ പ്രതീകമായി ഒട്ടനവധി സ്ഥാപനങ്ങൾ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുo എന്ന പ്രത്യാശ നഗരസഭ ചെയർ പേഴ്സൻ പങ്കുവെച്ചു. നറു പുഞ്ചിയുടെ പ്രവർത്തനവുമായി സഹരിച്ച ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളെ നഗരസഭ അഭിനന്ദിച്ചു.സന്തോഷ സൂചികയുയർത്തുന്നതിനായി നഗരസഭ നടത്തുന്ന പ്രവർത്തന പദ്ധതികളിൽ മുഴുവൻ ജനങ്ങളുടെയും സഹകരണമുണ്ടാകണമെന്ന് ചെയർമാർ അറിയിച്ചു.



Leave a Reply