May 8, 2024

ഗുണ്ടൽ പേട്ടയിലെ സൂര്യ കാന്തി പൂപാടങ്ങളിലെ വർണ്ണ കാന്തിതേടി സഞ്ചാരികൾ

0
Img 20220718 Wa00192.jpg
റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപ്പള്ളി…….

കൽപ്പറ്റ : ജൂൺ മുതൽ സെപ്റ്റംബർ വരെ സഞ്ചാരികൾക്ക് പ്രിയപ്പെട്ട കാഴ്ചയാണ് ഗുണ്ടൽ പേട്ടയിൽ നീണ്ടു കിടക്കുന്ന സൂര്യകാന്തി പൂപാടങ്ങൾ സമ്മാനിക്കുന്നത് .

കണ്ണിനും, മനസ്സിനും കുളിർമ്മ തരുന്ന വർണ്ണ കാഴ്ചകൾ കാണാൻ ഗുണ്ടൽ പേട്ടയിലേക്ക് സഞ്ചാരികളുടെ തിരക്കാണ് ഇപ്പോൾ.
കണ്ണെത്താത്തോളം ദൂരത്തിൽ ആകർഷകമായി നിറയെ ഗുണ്ടൽ പേട്ടയിലുള്ള പൂപാടങ്ങൾ കേരള അതിർത്തിയിലാണ് സ്ഥിതി ചെയുന്നത്.അതിനാൽ തന്നെ മലയാളി സഞ്ചാരികളാണ് ഇവിടേക്ക് അധികം എത്തുന്നത്.
ഓറഞ്ചും, മഞ്ഞയും കളർ കലർന്ന ഈ പൂ പാടങ്ങളിൽ ഔട്ട്‌ ഡോർ ഷൂട്ടിങ് ധാരാളം ഇപ്പോൾ നടക്കുന്നുണ്ട്.
ഗുണ്ടൽ പേട്ടയിലെ പ്രകൃതി ഭംഗിയും സഞ്ചാരികളെ ഇങ്ങോട്ട് ആകർഷി ക്കുന്നു. വിളഞ്ഞു പാകമാകുന്ന സൂര്യ കാന്തി വിത്തുകൾ എണ്ണ എടുക്കുന്നതിന് ഉപയോഗിക്കുന്നു. ഈ സൂര്യ കാന്തി എണ്ണ ഭഷ്യാവശ്യ ത്തിനുപയോഗിക്കുന്നു.ഇവിടെ ജമന്തി പൂ കൃഷിയും വ്യാപകമായുണ്ട്.
ഗുണ്ടൽ പേട്ടയിലെ ജമന്തി പൂക്കൾ അമ്പലത്തിലെ പൂജക്കും, ഓണത്തിന് കേരളത്തിൽ അത്ത പൂക്കളം തീർക്കുന്നതിനും, പെയിന്റ് ഉണ്ടാകുന്നതിനും ഉപയോഗിക്കുന്നു.
ഗുണ്ടൽ പേട്ടയിലെ ഗ്രാമ വാസികൾക്കും പൂ പാടങ്ങളിലെ പൂക്കൾ വിരിയുന്നത്തോടെ ഉത്സവമാണ്. ഇവിടെ എത്തുന്ന സഞ്ചാരികളിൽ നിന്നും പൂ പാടങ്ങളിൽ ഫോട്ടോ – വീഡിയോ എടുക്കുന്നതിന് 50- രൂപയാണ് ഗ്രാമവാസികൾ ഇടാക്കുന്നത്.
രണ്ട് വർഷത്തെ കോവിഡ് ലോക് ഡൗണിനു ശേഷം ഇപ്പോളാണ് ഗുണ്ടൽ പേട്ടയിൽ പൂ പാടങ്ങൾ സഞ്ചാരികളെ കൊണ്ട് നിറയുന്നത്.
ആർത്തുല്ലസിച്ചു പെയ്യുന്ന മഴയെയും അവഗണിച്ചാണിപ്പോൾ ഗുണ്ടൽ പേട്ടയിലെ പൂ പാടങ്ങളിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *