April 27, 2024

വയനാട് വിത്തുല്‍സവത്തോടനുബന്ധിച്ചുള്ള കാര്‍ഷികോപകരണ പ്രദര്‍ശനം പുത്തന്‍ അനുഭവമായി

0
Img 20180224 Wa0007

വിത്തുല്‍സവത്തോടനുബന്ധിച്ചുള്ള കാര്‍ഷികോപകരണ പ്രദര്‍ശനം പുത്തന്‍ അനുഭവമായി
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലുള്ള ആലക്കോടില്‍ നിന്നുള്ള എം.ഇ.കെ. വായനശാലയുടെ പഴയ കാര്‍ഷിക ഗൃഹോപകരണങ്ങളുടെ പ്രദര്‍ശനം കാണികള്‍ക്ക് പുത്തന്‍ അനുഭവമായി.
പഴയ കാര്‍ഷികോപകരണങ്ങളായ കലപ്പ,ഊര്‍ച്ച പലക, നുകം, തോള്‍,ഏറ്റുകൊട്ട,കൈക്കോട്ട്,കത്തി,വലിയ കുടി, തലകൂട,തട്ട,തുഴി,ഉരി,ഇടങ്ങഴി,നാഴി,സേര്‍,പറ,ജലസേചനത്തിന് ഉപയോഗിക്കുന്ന ഉവോങ്ങി തുടങ്ങിയവയും വിത്തുപൊതിയും കാണികളെ ഹഠാദാകര്‍ഷിച്ചു. പഴയ വീട്ടുപകരണങ്ങളായ ഭസ്മതട്ട്,മുരുക്കാന്‍ചെപ്പ്,ചങ്ങലാട്ട,വിളക്കുകള്‍,മട്ടുപാതി,ചെമ്പ്,കുഴമ്പ് പിഴിയുന്ന കൊയി,മെതിയടി,ചന്ദനം ചാണ,വെള്ളിക്കോപ്പ,മൃഗക്കോല്,താളിയോല,മെതിയടി,ചിരട്ടകയില്,മുറുക്കാന്‍ കൊട്ട്,തൊട്ടില്‍ കോളാമ്പി,മുരുട,തൂക്കുവിളക്ക്,ഇസ്തിരിപ്പെട്ടി,കുട്ടികളെ കുളിപ്പിക്കുന്ന പാടത്തിമരി,ചെമ്പ്,പാനി,റാന്തല്‍,നിലം തല്ലി,പത്തായം,കല്ല്മരി,ഈര്‍ച്ച വാള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചത് കര്‍ഷകര്‍ക്ക് പുതിയ അനുഭവമായി.
വിത്തുല്‍സവത്തോടനുബന്ധിച്ച് കര്‍ഷകരുടെ നൂതനകണ്ടുപിടുത്തങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. കമ്മന ബാലകൃഷ്ണന്‍ 916 മഞ്ഞള്‍ ജി.എസ്.ഐ നെല്ല്, അശ്വതി, സുവര്‍ണ്ണ കുരുമുളക് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നടവയലിലെ ദേവസ്യ വൈദ്യര്‍ വിവിധ മരുന്നുകളും ചൂര്‍ണ്ണങ്ങളും എണ്ണകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബത്തേരിയിലെ ഷാജി വൈദ്യര്‍ വിവധ പച്ചമരുന്നുകലും വിഷവെന്തി,വേലിപ്പരുത്തി,കറുത്ത എള്ള് തുടങ്ങിയ ഔഷധങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.മുള, ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുക്കളും പ്രദര്‍ശനത്തിനുണ്ട്. ചീയമ്പത്തുള്ള സി.വി. വര്‍ഗ്ഗീസ് അഴുക്കുവെള്ളത്തെ ശുദ്ധീകരിച്ച് കൃഷിയാവശ്യത്തിനുപയോഗിക്കുന്ന രീതികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ജൈവവളങ്ങളുടെയും, കീടനാശിനികളുടെയും പ്രദര്‍ശനവും വിത്തുല്‍സവത്തോടനുബന്ധിച്ചുണ്ട്. ജീവാമൃതം,ബീജാമൃതം,തുടങ്ങിയ ജൈവവളങ്ങളും, ട്രൈക്കോഡെര്‍മ്മ, സ്യൂഡോമോണാസ് തുടങ്ങിയ ജീവാണു കീടനാശിനികളും പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ ഉണ്ടാക്കുന്നതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങളും ലഘുലേഖകളും പ്രദര്‍ശനത്തിനുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *