September 15, 2024

ബാലാവകാശ വാരാചരണം; ഓഫീസുകളില്‍ പ്രതിജ്ഞയെടുക്കണം

0


ദേശീയ ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി നവംബര്‍ 20 ന് രാവിലെ 11 ന് എല്ലാ ഓഫീസുകളിലും സ്ഥാപനങ്ങളിലും വിവിധ കൂട്ടായ്മകളിലും കുട്ടികളുടെ സംരക്ഷണത്തിനായുള്ള പ്രതിജ്ഞ എടുക്കണമെന്ന് ജില്ലാ കളക്ടര്‍  നിര്‍ദേശിച്ചു. ദേശീയ തലത്തില്‍ ചൈല്‍ഡ് ലൈന്‍ കേന്ദ്രങ്ങളും  മറ്റ് സര്‍ക്കാര്‍ സര്‍ക്കാറിതര സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ചൈല്‍ഡ് ലൈന്‍ സേ ദോസ്തി എന്ന പേരില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ സംഘടിപ്പിക്കുന്നത്.

പ്രതിജ്ഞ:

ഞാൻ കുട്ടികളുടെ അവകാശങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഞാൻ കുട്ടികളോടുള്ള ബാധ്യത ഏറെ ഉത്തരവാദിത്വത്തോടും  ആത്മാർത്ഥതയോടും കൂടി നിറവേറ്റുവാനും  അവരുടെ വ്യക്തിത്വവികാസത്തിന് അനുഗുണമായ സാഹചര്യം സൃഷ്ടിക്കുമെന്നും കുട്ടികളുടെ അവകാശങ്ങളെ അംഗീകരിക്കുന്നതോടൊപ്പം വിദ്യാലയത്തിലും കുടുംബങ്ങളിലും സമൂഹത്തിലും ആയതിന്റെ സന്ദേശം എത്തിക്കുന്നതിനുള്ള കർമ്മ പരിപാടികളിൽ പങ്കാളിയാകുമെന്നും അതിനായി  നേതൃപരമായ പങ്ക് വഹിക്കുമെന്നും ഉറപ്പു നൽകുന്നു.

 കുട്ടികളോടുള്ള വിവേചനം, ചൂഷണങ്ങൾ, പീഡനങ്ങൾ എന്നിവ ഇല്ലാതാക്കുന്നതിനും മാനസികവും, ശാരീരികവും, സാമൂഹ്യപരവുമായി  അവശത അനുഭവിക്കുന്ന കുട്ടികളെ പുനരധിവസിപ്പിക്കുതിനുള്ള പ്രവർത്തനങ്ങളിൽ സർവാത്മനാ പങ്കാളിയാവുകയും അവരുടെ ഭാവി ഏറ്റവും സുരക്ഷിതവും ശോഭനമാക്കുന്നതിനും ശ്രമിക്കുമെന്നും ഇതിനാൽ ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *