May 5, 2024

പത്തുമാസമായി വരുമാനമില്ല;അനന്തവീര തിയറ്റര്‍ തൊഴിലാളികള്‍ കണ്ണീരില്‍

0
Theater.jpg

കല്‍പറ്റ-പത്തുമാസത്തളമായി വരുമാനം ഇല്ലാതെ നഗരത്തിലെ  അനന്തവീര തിയറ്റര്‍  തൊഴിലാളികള്‍.നിത്യച്ചെലവിനുള്ള തുക പോലും തൊഴിലാളികള്‍ക്കു നല്‍കാന്‍ മാനേജ്‌മെന്റ് കൂട്ടാക്കുന്നില്ല.ജീവിതദുരിതത്തെക്കുറിച്ചു പറയുമ്പോള്‍ തിയറ്റര്‍ തുറക്കെട്ട എന്ന പല്ലവിയാണ് മാനേജ്‌മെന്റിനു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച തിയറ്റര്‍ ഇനി എന്നു തുറക്കും എന്നതിലെ അനിശ്ചിതത്വവും തൊഴിലാളികളെ അലട്ടുകയാണ്.
നഗരത്തില്‍ പഴയ ബസ് സ്റ്റാന്‍ഡിനു സമീപമാണ് അനന്തവീര തിയറ്റര്‍.നിലവില്‍ മാനേജരും ഓപ്പറേറ്ററും ഗെയ്റ്റ് സ്റ്റാഫും അടക്കം മൂന്നു ജീവനക്കാര്‍ മാത്രമാണുള്ളത്. ഏതാനും വര്‍ഷങ്ങള്‍ മുമ്പുവരെ  ഒമ്പത് ജീവനക്കാരാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ ഫോറന്‍സിക് എന്ന സിനിമയുടെ പ്രദര്‍ശനം നടന്നുവരുന്നതിനിടെയാണ് കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി മറ്റു തിയറ്ററുകള്‍ക്കൊപ്പം അനന്തവീരയും അടച്ചത്.മാര്‍ച്ചില്‍ തിയറ്റര്‍ പ്രവര്‍ത്തിച്ച 10 ദിവസത്തെ വേതനമാണ് തൊഴിലാളികള്‍ക്കു ഏറ്റവും ഒടുവില്‍ ലഭിച്ചത്.പിന്നീട് മാസങ്ങളോളം വരുമാനം ഇല്ലാതെവന്ന തൊഴിലാളികള്‍ സമീപിച്ചപ്പോള്‍ മാനേജ്‌മെന്റ് കൈമലര്‍ത്തുകയാണുണ്ടായത്. ഗത്യന്ത്യരമില്ലാതെ തൊഴിലാളികള്‍ യൂനിയന്‍ നേതൃത്വം മുഖേന ലേബര്‍ ഓഫീസര്‍ക്കു നല്‍കിയ പരാതിയും വെറുതെയായി.പ്രശ്‌നപരിഹാരത്തിനു ഇടപെടാന്‍പോലും ലേബര്‍ ഓഫീസര്‍ ഇതുവരെ തയറായില്ല.
തിയറ്റര്‍ അടഞ്ഞുകിടക്കുന്നതുമൂലം ഉടമ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് തൊഴിലാളികള്‍ക്കു തികഞ്ഞ ബോധ്യമുണ്ട്.അതിനാല്‍ത്തന്നെ കുടുംബം പട്ടിണിയാകാതിരിക്കുന്നതിനുള്ള വക മാത്രമാണ് അവര്‍ മാനേജ്‌മെന്റില്‍നിന്നു പ്രതീക്ഷിച്ചത്.അതുപോലും ലഭിക്കാതെവന്ന തൊഴിലാളികള്‍ അയല്‍ക്കാരുടെയും മറ്റും സഹായത്തില്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്.അനന്തവീര തിയറ്ററില്‍നിന്നു മൂന്നു വര്‍ഷം മുമ്പ് ഒഴിവാക്കിയ തൊഴിലാളികള്‍ക്കു ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സാഹചര്യവും നിലവിലുണ്ട്.കാടുകയറുകയാണ്  അന്തരവീര തിയറ്റര്‍ വളപ്പില്‍. ഇതുപോലെ തങ്ങളുടെ ജീവിതവും കാടുപിടിക്കുകയാണെന്നു തൊഴിലാളികള്‍ പറയുന്നു.
നഗരത്തില്‍ വിജയ,ജൈത്ര,അനന്തവീര,മഹാവീര എന്നിങ്ങനെ നാലു തിയറ്റുകളാണ് ഉണ്ടായിരുന്നത്.ഇതില്‍ വിജയ എന്നേക്കുമായി അടച്ചു.നവീകരണത്തിനായി കോവിഡ്കാലം തുടങ്ങുന്നതിനു മുമ്പേ ജൈത്രയും പൂട്ടി.അന്തവീരയിലും മഹാവീരയിലും മാത്രമാണ് സിനിമാപ്രദര്‍ശനം ഉണ്ടായിരുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *