April 30, 2024

കൊളഗപ്പാറമലയുടെ സംരക്ഷണം: പശ്ചിമഘട്ട സംരക്ഷണ സമിതി നിവേദനം നല്‍കി

0

കല്‍പ്പറ്റ: കൃഷ്ണഗിരി വില്ലേജിലെ കൊളഗപ്പാറമലയുടെ സംരക്ഷണത്തിനു സത്വര നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു പശ്ചിമഘട്ട സംരക്ഷണ സമിതി മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റിനു നിവേദനം നല്‍കി.
അനേകം നീരുറവകളുടെ പ്രഭവകേന്ദ്രവും ജൈവജാലങ്ങളുടെ ആവാസവ്യവസ്ഥയുമായ കൊളഗപ്പാറമലയും അതിന്റെ ചരിവുകളും ഉള്‍പ്പെടുന്ന പ്രദേശം റവന്യൂ രേഖകള്‍ പ്രകാരം സര്‍ക്കാര്‍ ഭൂമിയാണ്.  മലയുടെ ഭാഗങ്ങളില്‍ നടന്ന കൈയേറ്റവും മരംമുറിയും കരിങ്കല്‍ ഖനനവും നിര്‍ച്ചാലുകള്‍ വറ്റുന്നതിനും ജൈവൈവധ്യ നാശത്തിനും കാരണമാകുകയാണ്. ട്രക്കിംഗിനും സൂര്യാസ്തമനം കാണാനുമായി ധാരാളം ആളുകള്‍ മലയില്‍ എത്തുന്നുണ്ട്. ഇവര്‍ ഉള്‍പ്പെടെ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യം മലയില്‍ കുമിയുകയാണ്.
മലയിലും ചരിവുകളിലുമായി ഇതിനകം നടന്ന മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കണം. പരിസര പ്രദേശങ്ങളിലടക്കം  നിര്‍മാണങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കണം. മാലിന്യം നീക്കം ചെയ്യണം. പഞ്ചായത്തിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ ഉതകുന്ന പ്രകൃതിസൗഹൃദ പദ്ധതികള്‍ മലയില്‍ നടപ്പിലാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. സമിതി പ്രസിഡന്റ് രാജന്‍ പൂമല, സെക്രട്ടറി മോഹന്‍ദാസ് എന്നിവരാണ് നിവേദനം നല്‍കിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *