May 2, 2024

യൂണിവേഴ്‌സിറ്റി വുമണ്‍ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ്; ബത്തേരി സെന്റ്‌മേരീസ് കോളജ് ചാംപ്യന്‍മാര്‍

0
Img 20220119 074727.jpg
സുല്‍ത്താന്‍ബത്തേരി: 2021-22 വര്‍ഷത്തെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വനിതാക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് ബത്തേരി സെന്റ്‌മേരീസ് കോളജ് ടീം കരസ്ഥമാക്കി. ജനുവരി 13 മുതല്‍ 16 വരെ ബത്തേരി സെന്റ്‌മേരീസ് കോളജില്‍ വെച്ചായിരുന്നു ചാംപ്യന്‍ഷിപ്പ്. ചരിത്രത്തില്‍ ആദ്യമായാണ് വയനാട്ടില്‍ നിന്നുള്ള ഒരു ടീമിന് യൂണിവേഴ്‌സിറ്റി വുമണ്‍ ക്രിക്കറ്റ് ചാപ്യന്‍ഷിപ്പ് ലഭിക്കുന്നത്. ഈ വര്‍ഷത്തെ ടീം ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഹരീഷ് കെ വി, കോച്ച് ദീപ്തി എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. ഫൈനലില്‍ കാര്‍മ്മല്‍ കോളജ് മാള ഉയര്‍ത്തിയ വിജയലക്ഷ്യം 18 ഓവറില്‍ കേവലം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ സെന്റ്‌മേരീസ് മറികടന്നു. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടിയ സെന്റ്‌മേരീസ് കോളജിലെ നന്ദന സി കെ ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. യൂണിവേഴ്‌സിറ്റി സെലക്ഷന്‍ ക്യാംപിലേക്ക് സെന്റ്‌മേരീസ് കോളജിലെ ഒമ്പത് താരങ്ങള്‍ ഇടം നേടിയിട്ടുണ്ട്. വയനാട് ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള കൃഷ്ണഗിരി അക്കാദമിയിലെ പരിശീലനവും കോളജിലെ മികച്ച അടിസ്ഥാന സൗകര്യങ്ങളും, കോളജില്‍ നിന്നും ലഭിക്കുന്ന പിന്തുണയുമാണ് വിജയത്തിന് അടിസ്ഥാനമായതെന്ന് ടീം അഗങ്ങള്‍ പ്രതികരിച്ചു. വിജയികള്‍ക്ക് വയനാട് ജില്ലാക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി ആര്‍ ബാലകൃഷ്ണന്‍ ട്രോഫികള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ ജോണ്‍ മത്തായി നൂറനാല്‍ അധ്യക്ഷനായിരുന്നു. ജെയിംസ് ജോസഫ്, പ്രൊഫ. വില്‍സണ്‍ എന്നിവര്‍ പങ്കെടുത്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വുമണ്‍ വോളിബോള്‍ ചാപ്യന്‍ഷിപ്പിലും ഈ വര്‍ഷം സെന്റ്മരീസ് കോളജ് ചാംപ്യന്‍മാരായിരുന്നു. ഫൈനലില്‍ സെന്റ് ജോസഫ്‌സ് കോളജ് ഇരിങ്ങാലക്കുടയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെന്റ്‌മേരീസ് ചാപ്യന്‍മാരായത്. കോളജിലെ നാല് പേര്‍ക്ക് യൂണിവേഴ്‌സിറ്റി ടീമിലേക്ക് സെലക്ഷല്‍ ലഭിക്കുകയും ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റ്‌മേരീസ് വോളിബോള്‍ അക്കാദമിയിലെ മികച്ച പരിശീലനം ഈ വിജയത്തിന് സഹായകരമായി. വോളിബോള്‍ പരിശീലനരംഗത്ത് ദീര്‍ഘകാലത്തെ പരിചയമുള്ള വി എം അശോകനാണ് അക്കാദമി കോച്ച്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *