വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് കളക്ടറേറ്റ് മാര്‍ച്ച് നടത്തി

കല്‍പ്പറ്റ: വിലക്കയറ്റത്തിനെതിരെ എ.ഐ.സി.സി. പ്രഖ്യാപിച്ച 'മെഹന്‍ഗായ് മുക്ത് ഭാരത് അഭിയാന്‍' (വിലക്കയറ്റമില്ലാത്ത ഇന്ത്യ) പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി വിലക്കയറ്റത്തിനെതിരെയും പാചകവാതകം, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ തുടങ്ങിയ പെട്രോളിയം ഉത്പ്പന്നങ്ങളുടെയും ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങളുടെയും
വിലവര്‍ധനവിനെതിരെയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ വനിതകള്‍ ഉള്‍പ്പടെയുള്ള നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണിനിരന്നു.
പ്രതീകാത്മകമായി കാളവണ്ടി യുഗത്തെ അനുസ്മരിപ്പിക്കും വിധം കാളവണ്ടിയും പഴയ മോട്ടോര്‍ കാറും കെട്ടിവലിച്ചായിരുന്നു മാര്‍ച്ച്. ദിവസേന പ്രട്രോള്‍-ഡീസല്‍-പാചകവാതക വിലയും മണ്ണെണ്ണ വിലയും മനഃസാക്ഷിയില്ലാതെ വര്‍ധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അന്യായവും കുത്തക മുതലാളിമാരെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്നും വിലക്കയറ്റം മൂലം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശ്രീലങ്കക്ക് സമാനമായി കൂപ്പുകുത്തുന്ന ദിനം അതിവിദൂരമല്ലെന്നും ധര്‍ണ ഉദ്ഘാടനം ചെയത് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ: പി.എം. നിയാസ് പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍.ഡി. അപ്പച്ചന്‍ എക്സ്-എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.കെ. എബ്രഹാം, മുന്‍ ഡി.സി.സി. പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ., കെ.പി.സി.സി. എക്സിക്യൂട്ടീവ് മെമ്പര്‍ കെ.എല്‍. പൗലോസ്, പി.കെ. ജയലക്ഷ്മി, അഡ്വ: എന്‍.കെ. വര്‍ഗീസ്,പി.പി. ആലി, അഡ്വ: ടി.ജെ. ഐസക്ക്, എം.എ. ജോസഫ്, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, എന്‍.എം. വിജയന്‍, അഡ്വ: രാജേഷ്‌കുമാര്‍, ഡി.പി. രാജശേഖരന്‍, പി.എം. സുധാകരന്‍, മാണി ഫ്രാന്‍സിസ്, ബിനു തോമസ്, മോയിന്‍ കടവന്‍. എം.ജി. ബിജു, ജി. വിജയമ്മ ടീച്ചര്‍, ചിന്നമ്മ ജോസ്, പി. ശോഭനകുമാരി, സംഷാദ് മരക്കാര്‍, കെ.വി. പോക്കര്‍ ഹാജി, ഉമ്മര്‍ കുണ്ടാട്ടില്‍, പി. ചന്ദ്രന്‍, കമ്മന മോഹനന്‍, എ. പ്രഭാകരന്‍ മാസ്റ്റര്‍, ആര്‍. രാജന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.



Leave a Reply