ട്യൂട്ടര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു
വൈത്തിരി : പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ വൈത്തിരിയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2022-23 അധ്യയന വര്‍ഷത്തേക്ക് ട്യൂട്ടര്‍മാരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തിലെ സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, തുടങ്ങിയ വിഷയങ്ങളില്‍ ബി എഡ് ഉളളവര്‍ക്കും യു പി വിഭാഗത്തില്‍ കുറഞ്ഞത് ടി ടി സി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഹോണറേറിയം വ്യവസ്ഥയില്‍ താത്കാലികാടിസ്ഥാനത്തിലാണ് നിയമനം. ബയോഡാറ്റയോടപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മെയ് 28 നകം കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഇ മെയില്‍ scdokalpettablock@gmail.com. ഫോണ്‍:04936 208099, 8547630163.
Leave a Reply